go

യുഡിഎഫ് യോഗത്തിൽ മൂന്നാം സീറ്റ് ചർച്ച ചെയ്യും: മുസ്‍ലിം ലീഗ്

വരൂ, ഒറ്റക്കെട്ടായി പറയാം... പാണക്കാട്ട് മുസ്‌ലിം ലീഗ് എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കാണാൻ പുറത്തിറങ്ങിയ ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദിനെയും ഇ.ടി.മുഹമ്മദ് ബഷീർ എംപിയെയും ക്യാമറകൾക്കു മുന്നിലേക്ക് ക്ഷണിക്കുന്നു. 					ചിത്രം: മനോരമ

SHARE

മലപ്പുറം ∙ മൂന്നാം സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ 18നു നടക്കുന്ന യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്. കൂടുതൽ സീറ്റ് വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഘടകകക്ഷികൾ മുന്നണിയിൽ ഉന്നയിക്കുക സ്വാഭാവികമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ലീഗിനുണ്ട്. യുഡിഎഫ് ചർച്ച ചെയ്താൽ പരിഹരിക്കാവുന്ന കാര്യങ്ങളേ ഇപ്പോഴുള്ളൂ. ലീഗ് സീറ്റ് ചോദിക്കുന്നതുകൊണ്ട് മുന്നണിയില്‍ പ്രശ്നങ്ങൾക്കു സാധ്യതയില്ല. വിജയമാണ് പ്രധാനമെന്നാണ് മുന്നണിക്കകത്തെ പൊതുവികാരമെന്നും മജീദ് പറഞ്ഞു. 

ലീഗ് എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടും മൂന്നുമല്ല, ദേശീയതലത്തിൽ അതിനെക്കാൾ കൂടുതൽ സീറ്റുകൾ ലീഗ് നേടുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാർഥി നിർണയം യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രസിഡന്റ് കെ.എം.ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികളുടെ യോഗവും ഇന്നലെ പാണക്കാട്ട് നടന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama