go

സർവോദയമേള തുടങ്ങി; സമ്മേളനം ഇന്നു മുതൽ

തവനൂരിലെ രക്തസാക്ഷ്യം പരിപാടിയിൽ ‘ഗാന്ധി വധത്തിനു ശേഷമുള്ള ഇന്ത്യ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു.
തവനൂരിലെ രക്തസാക്ഷ്യം പരിപാടിയിൽ ‘ഗാന്ധി വധത്തിനു ശേഷമുള്ള ഇന്ത്യ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു.
SHARE

തവനൂർ ∙ രാഷ്ട്രപിതാവിന്റെ ചിതാഭസ്‌മ നിമജ്ജനവുമായി ബന്ധപ്പെട്ട് സർവോദയ മണ്ഡലം നടത്തുന്ന തിരുനാവായ സർവോദയമേളക്ക് തവനൂരിൽ തുടക്കമായി. ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായുള്ള ചിത്രരചന, പ്രശ്നോത്തരി മത്സരങ്ങളോടെയാണ് ആരംഭിച്ചത്.ഇന്ന് രാവിലെ മുതൽ തവനൂർ ശാന്തികുടീരത്തിൽ സർവോദയ സമ്മേളനങ്ങൾ ആരംഭിക്കും.

സർവസേവാ സംഘം അഖിലേന്ത്യാ സെക്രട്ടറി ഡോ. ഷെയ്ഖ് ഹുസൈൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് വിദ്യാർഥി–യുവജന സമ്മേളനം. നാളെ രാവിലെ 6ന് തവനൂരിലെ കേളപ്പജി സ്തൂപത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷം തിരുനാവായയിലേക്ക് ശാന്തിയാത്ര നടക്കും. തിരുനാവായയിലെ ഗാന്ധി സ്തൂപത്തിൽ സർവമത പ്രാർഥന നടക്കും.

∙ തവനൂർ പാപ്പിനിക്കാവ് മൈതാനത്ത് നടക്കുന്ന ‘രക്തസാക്ഷ്യം’ പരിപാടിയിലെ കേരളീയ നവോത്ഥാനം ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനവേളയിൽ എന്ന സെമിനാർ ഡോ. കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു.

 ഷെയ്ഖ് ഹുസൈൻ അധ്യക്ഷനായി. ഡോ. എം.എൻ.കാരശ്ശേരി, ഡോ. ഫസൽ ഗഫൂർ, ഡോ. എസ്.ശാരദക്കുട്ടി, എ.പി.അഹമ്മദ്, പി.ടി.നാസർ എന്നിവർ പ്രസംഗിച്ചു.

‘ഗാന്ധി വധത്തിന് ശേഷമുള്ള ഇന്ത്യ’ എന്ന സെമിനാർ ബേബിജോൺ ഉദ്ഘാടനം ചെയ്തു. ഡോ.പ്രഭാകരൻ പഴശ്ശി, ടി.ശശീധരൻ, ബി.ജി.ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.

 ഇന്ന് വൈകിട്ട് 5ന് ‘മാധ്യമ ധർമം ഗാന്ധിജിക്കു ശേഷം’ എന്ന വിഷയത്തിൽ വീണാജോർജ് എംഎൽഎ പ്രഭാഷണം നടത്തും. സമാപന ദിനമായ 14ന് നടക്കുന്ന സമ്മേളനം ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി.ജലീൽ അധ്യക്ഷനാകും.

''വർത്തമാനകാലത്തിൽ ഗാന്ധിയെയും ഗോഡ്‌സെയെയും ഒരുപോലെ താരതമ്യം ചെയ്യുമ്പോൾ ഇതിനെ എതിർക്കാൻ ഗാന്ധിയൻമാർ പോലും തയാറാകാത്തത് ഖേദകരമാണ്.-ഡോ. കെ.ജി.പൗലോസ്

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama