go

കറിവയ്ക്കാൻ വാങ്ങിയ മീൻ 'പ്രകാശിച്ചു', അമ്പരന്നു വീട്ടുകാർ

thrissur-fish
SHARE

തിരൂർ ∙ കറിവയ്ക്കാൻ വാങ്ങിയ മീൻ പ്രകാശിച്ചപ്പോൾ വീട്ടുകാർക്ക് ആദ്യം അദ്ഭുതം. പിന്നെ കഴിക്കാൻ പേടി. നല്ല വിലകൊടുത്തു വാങ്ങിയ മത്സ്യം കുടുംബങ്ങൾ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തിരൂരിലും പരിസരങ്ങളിലും ലഭിച്ച അയലയാണ് ഇരുട്ടിൽ തിളങ്ങിയത്. പുതിയതെന്നു തോന്നിപ്പിക്കുന്ന മീൻ കിലോഗ്രാമിന് 200 രൂപ നൽകിയാണ് ആവശ്യക്കാർ വാങ്ങിയത്. ഉറച്ച അവസ്ഥയിലുള്ള അയല വാങ്ങുമ്പോൾത്തന്നെ വെള്ളയും പച്ചയും കലർന്ന നിറമായിരുന്നു.

രാത്രി മത്സ്യം നന്നാക്കാനായി എടുത്തപ്പോഴാണ് അയല തിളങ്ങുന്നതു കണ്ടത്.  മത്സ്യം ആഴ്ചകളോളം കേടുവരാതിരിക്കാൻ ചേർക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമായതോടെ അയല, മത്തി തുടങ്ങിയവ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. പുറത്തു നിന്ന് വിഷവസ്തുക്കൾ കലർത്തി എത്തുന്ന മീൻ പരിശോധിക്കാൻ അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ല.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama