go

പരീക്ഷാവിജയത്തിന്റെ ആഹ്ലാദത്തിനിടയിലും ബാബുപോളിന്റെ ‘മാലാഖക്കുട്ടി’ സങ്കടത്തിൽ

Babu-Paul-12
SHARE

മലപ്പുറം∙ എൽഎസ്എസ് പരീക്ഷാവിജയത്തിന്റെ ആഹ്ലാദത്തിനിടയിലും ‘മാലാഖക്കുട്ടി’ സങ്കടത്തിലാണ്. പ്രിയപ്പെട്ട ബാബുപോൾ സാർ ഇനി വരില്ലല്ലോ.മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡി.ബാബുപോളിന്റെ വിയോഗത്തിൽ വിതുമ്പുന്നവരിൽ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനി നിയ ജാഫറുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ സ്കൂളിൽ നടന്ന സിവിൽ സർവീസ് പരിശീലന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് നിയ അടക്കം സ്കൂളിലെ     മുഴുവൻ വിദ്യാർഥികളും ബാബു പോളിന്റെ ആരാധകരായി മാറിയത്.

ചടങ്ങിനിടെ തന്റെയടുത്ത് സംശയവുമായെത്തിയ നിയയെ മാലാഖ എന്നാണ് അന്ന് ബാബു പോൾ വിശേഷിപ്പിച്ചത്. അതിലുള്ള സന്തോഷമറിയിച്ച് നിയ പിന്നീട് ബാബു പോളിന് കത്തയച്ചിരുന്നു. ഒരിക്കൽക്കൂടി സ്കൂളിലെത്താനും ക്ഷണിച്ചു. ഇനിയും എത്താമെന്നും നിയ നന്നായി പഠിക്കണമെന്നും ഉപദേശിച്ച് ബാബുപോൾ മറുപടിയും അയച്ചിരുന്നു. എൽഎസ്എസ് സ്കോളർഷിപ് പരീക്ഷയിലെ മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിനിടയിലാണ് നിയയെ സങ്കടത്തിലാക്കി ബാബു പോളിന്റെ മരണവാർത്ത എത്തുന്നത്. ഊർങ്ങാട്ടിരി- തച്ചണ്ണ സ്വദേശിയായ ജാഫറിന്റെ മകളാണ് നിയ.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama