go

കൂട്ടിയിടിച്ച കാറുകളിലൊന്നു പറന്നു, മൂന്നാമതൊരു കാറിൽ ‘ലാൻഡിങ്’

Malappuram News
പറപറന്ന്... ദേശീയപാതയിൽ മൊറയൂർ വാലഞ്ചേരി അങ്ങാടിയിൽ‍ ഇന്നലെ പുലർച്ചെയുണ്ടായ അപകടം. മലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന കാറിലിടിച്ച ശേഷം പാതയോരത്തു നിർത്തിയിട്ട കാറിനു മുകളിലേക്കു പതിച്ചപ്പോൾ. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ കല്ലിൽ തട്ടിയതാണ് അപകടകാരണമെന്ന് കരുതുന്നു.
SHARE

കൊണ്ടോട്ടി ∙ ദേശീയപാതയിൽ മൊറയൂർ വാലഞ്ചേരി അങ്ങാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. 5 പേർക്കു പരുക്ക്. മലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന കാർ കോഴിക്കോട് വിമാനത്താവളത്തിലേക്കു പോകുന്ന കാറിൽ ഇടിച്ചശേഷം പാതയോരത്തു നിർത്തിയിട്ട മറ്റൊരു കാറിനു മുകളിലേക്കു പതിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 3ന് ആണ് അപകടം. മലപ്പുറത്തുനിന്നു മടങ്ങുകയായിരുന്ന വാഴക്കാട് പൊലീസാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.വാലഞ്ചേരി അങ്ങാടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ കല്ലിൽ തട്ടിയതാകാം മലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമെന്നു പറയുന്നു. ദിവസങ്ങൾക്കു മുൻപ് മറ്റൊരു വാഹനമിടിച്ചു ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഒരുഭാഗം തകർന്ന് കല്ലും മണ്ണും റോഡിൽ പരന്നിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച മറ്റൊരു കാറുമായി കൂട്ടിയിടിച്ച ശേഷം ഉയർന്നുപൊങ്ങിയ കാർ സമീപത്തു നിർത്തിയിട്ട കാറിനു മുകളിലേക്കു വീഴുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 3 പേരിൽ ഒരാളെ നാട്ടുകാർ പുറത്തിറക്കി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച മലപ്പുറം കേന്ദ്രത്തിലെ പട്രോളിങ് ജോലി കഴി‍ഞ്ഞു മടങ്ങുകയായിരുന്ന വാഴക്കാട് സ്റ്റേഷനിലെ എസ്ഐ കെ.ലീല, ഡ്രൈവർ വിജീഷ് എന്നിവർ ഇടപെട്ടാണ് കാറിനുള്ളിൽ കുടുങ്ങിയ മറ്റു 2 പേരെ പുറത്തെടുത്തത്. ഇവരെ പൊലീസ് വാഹനത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.ആനക്കയം സ്വദേശി കുഞ്ഞുമുഹമ്മദ്, കോഴിക്കോട് മാവൂർ റോഡ് സ്വദേശി ഹംസക്കോയ, മലപ്പുറം മേൽമുറി നൂറേങ്ങൽ അബ്ദുൽ മുനീർ എന്നിവരെയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കാറിലെ 2 കുട്ടികൾക്കും പരുക്കുണ്ട്.  3 കാറും തകർന്നു. അപകടകാരണം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama