go

വയനാടിന്റെ മകനായി എന്നും കൂടെയുണ്ട്: രാഹുൽ ഗാന്ധി

Malappuram News
‘കൈ’യകലത്തിലുണ്ട്... വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിക്കാനായി നിലമ്പൂരിൽ നടത്തിയ റോഡ്ഷോയ്ക്കിടെ രാഹുൽ ഗാന്ധി ബസ് യാത്രക്കാരനു ഹസ്തദാനം നൽകാനുള്ള ശ്രമത്തിൽ. കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.പി.അനിൽകുമാർ എംഎൽഎ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ സമീപം. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
SHARE

മലപ്പുറം ∙ ഇടമുറിയാതെ പെയ്ത വോട്ടു മഴയ്ക്ക് ഇടറിയ വാക്കുകളോടെ രാഹുലിന്റെ നന്ദി. ചരിത്രഭൂരിപക്ഷം നൽകി വിജയിപ്പിച്ച മലയോരത്തിന്റെ സ്നേഹത്തിന് വികാരഭരിതനായാണ് രാഹുൽഗാന്ധി നന്ദി പറഞ്ഞത്. വയനാടിന്റെ മകനായി എന്നും കൂടെയുണ്ടാകുമെന്നും പാർലമെന്റിൽ കേരളത്തിന്റെ ശബ്ദമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും ഞങ്ങൾക്കും നിങ്ങളെ വേണമെന്ന് ഇംഗ്ലിഷിൽ എഴുതിയ നൂറുകണക്കിനു ബാനറുകൾ രാഹുലിനുള്ള മറുവാക്കായി.

കോഴിക്കോട് വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം വണ്ടൂരിനു സമീപം കാളികാവിലായിരുന്നു ആദ്യ റോഡ് ഷോ. വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവരുടെ സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും കോൺഗ്രസ് സ്നേഹംകൊണ്ടാണ് ഇതിനെ നേരിടുകയെന്നും പ്രസംഗങ്ങളിൽ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗം പരിഭാഷപ്പെടുത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ.സി.വേണുഗോപാൽ, പി.വി.അബ്ദുൽ വഹാബ് എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ റോഡ് ഷോയിൽ പങ്കെടുത്തു.

വിമാനത്താവളത്തിൽ സ്വീകരിക്കാൻ എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, കെ.മുരളീധരൻ, കോൺഗ്രസ് നേതാവ് വി.എം.സുധീരൻ തുടങ്ങിയവരും എത്തിയിരുന്നു. ഇന്നു രാവിലെ 8.45ന് കോഴിക്കോട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ സെന്ററിൽ രാഹുൽ ജനങ്ങളുടെ നിവേദനം സ്വീകരിക്കും. തുടർന്ന് വയനാട്ടിലേക്ക്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama