go

പൊന്നാനിയിൽ 3 ക്യാംപുകളിൽനിന്ന് കുടുംബങ്ങൾ മടങ്ങി

SHARE

പൊന്നാനി∙ മഴയും പുഴയും ശാന്തമായതോടെ എല്ലാം പഴയപടിയാകുന്നു. പൊന്നാനിയിലെ 3 ക്യാംപുകൾ ഒഴിഞ്ഞു. എവി ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ 135 കുടുംബങ്ങൾ മാത്രം. ഭാരതപ്പുഴയോരത്ത് ഇൗശ്വരമംഗലം  മേഖലകളിൽ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന്    വൈകിട്ടോടെ അവശേഷിക്കുന്ന കുടുംബങ്ങൾക്കും വീടുകളിലേക്കു മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ തകർന്ന വീടുകൾ ഏറെ കഷ്ടപ്പെട്ട് പുനർനിർമിച്ച് ആശ്വാസത്തോടെ താമസിച്ചുവരുന്നതിനിടെ ആണ് വീണ്ടും വെള്ളം കയറി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ആശ്വാസം പകർന്നു മുന്നോട്ടുവന്ന സഹായഹസ്തങ്ങൾ അത്രതന്നെ ഇത്തവണ കാണാൻ കഴിയുന്നില്ല. പുഴയോരത്തെ വീടുകളിൽ മുട്ടിനൊപ്പമാണ് ചെളിയും മണലും കെട്ടിക്കിടക്കുന്നത്.

ഉൾപ്രദേശ റോഡുകൾ പലതും ഗതാഗത യോഗ്യമായിട്ടില്ല. കിണറുകളിലെല്ലാം ചെളിവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പരമാവധി സ്ഥലങ്ങളിൽ നഗരസഭ പ്രത്യേകം ശുദ്ധജലമെത്തിക്കുന്നുണ്ട്.  ഐഎസ്എസ് ഹൈസ്കൂൾ, ആർവി ഓഡിറ്റോറിയം, എംഇഎസ് കോളജ് എന്നിവിടങ്ങളിലുണ്ടായിരുന്ന     ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ വൈകിട്ടോടെയാണ് ഒഴിവായത്. മിക്ക കുടുംബങ്ങളും വീടുകളിലേക്കു മാറി. പ്രധാന റോഡുകളെല്ലാം ഗതാഗത യോഗ്യമായി. കെഎസ്ആർടിസി സർവീസുകൾ മുഴുവനും ഓടിത്തുടങ്ങി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama