go

‘എങ്ങനെ വിട്ടുപോകും, മറക്കും?’

malappuram–druvan-sharath
ശരതും മകൻ ധ്രുവനും.
SHARE

മലപ്പുറം ∙ ‘എന്റെ ജീവനാണ് കോട്ടക്കുന്ന് മണ്ണിട്ടു മൂടിയത്. അന്നുച്ചയ്ക്കു കുഞ്ഞിനൊപ്പം ഭക്ഷണം കഴിക്കാനിരുന്നതാണു ഞങ്ങൾ 3 പേരും. അപ്പോഴാണ് റോഡിൽനിന്നു ചെളിവെള്ളം വീട്ടിലേക്ക് ഒലിച്ചിറങ്ങുന്ന ശബ്ദം ‌കേട്ടത്. വെള്ളം വഴിതിരിച്ചു വിട്ടശേഷം കഴിക്കാമെന്നു കരുതി ഞാനും അമ്മയും പുറത്തിറങ്ങി. അതിനിടെ കുഞ്ഞു കരഞ്ഞപ്പോൾ അവനു ഭക്ഷണം കൊടുക്കാൻ ഗീതുവിനോടു പറയുകയും ചെയ്തു’. വെള്ളം തിരിച്ചുവിട്ടു വീട് സുരക്ഷിതമാക്കാൻ ശ്രമിച്ച ശരത്തിനെ കോട്ടക്കുന്നിനു മുകളിലെ മണ്ണ് ചതിച്ചു.  ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്കുള്ളിൽ എല്ലാം കഴിഞ്ഞിരുന്നു. ശരത്തിനൊപ്പം ഇനി ഒന്നിച്ചിരുന്നുണ്ണാൻ അവരാരുമില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്കു മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിനു സമീപമുണ്ടായ ഉരുൾപൊട്ടലിലാണു ചാത്തംകുളം ശരത്തിന് ഭാര്യയെയും മകനെയും അമ്മയെയും നഷ്ടമായത്. ദുരന്തത്തിൽനിന്നു തലനാരിഴയ്ക്കായിരുന്നു ശരത്തിന്റെ രക്ഷപ്പെടൽ. 2 ദിവസത്തെ തിരച്ചിലിനൊടുവിലാണു ഭാര്യ ഗീതുവിനെയും മകൻ ധ്രുവനെയും കണ്ടെടുത്തത്. ഇന്നലെ അമ്മ സരോജിനിയുടെ മൃതദേഹവും കിട്ടി. പിതാവ് സത്യനും സഹോദരൻ സജിനും അപകട സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

പ്രണയ വിവാഹമായിരുന്നു ശരത്തിന്റേത്. വാടക വീട്ടിലെ സന്തോഷങ്ങളെ ഇരട്ടിയാക്കി മകൻ ധ്രുവൻ എത്തിയത് ഒന്നരവർഷം മുൻപാണ്. വിവാഹത്തെത്തുടർന്നു ഭാര്യ വീട്ടുകാരുമായുണ്ടായ പിണക്കം പറഞ്ഞു തീർത്തത് അടുത്തകാലത്താണ്. ഓണത്തിന് അവരെയല്ലാം വീട്ടിലേക്കു ക്ഷണിക്കാനിരുന്നതാണ് – ശരത് വിതുമ്പി.

വെള്ളം വഴിതിരിച്ചു വിടുന്നതിനിടെ കുന്നിനു മുകളിൽനിന്നു വലിയ ശബ്ദം കേട്ടതായി ശരത് പറഞ്ഞു. ഉരുൾ ഒലിച്ചു താഴേക്കിറങ്ങുന്നത് ആദ്യം കണ്ടത് അമ്മയാണ്. അമ്മയെയും കൂട്ടി ഓടി മാറാൻ ശ്രമിക്കുന്നതിനിടെ, ഒഴുകിയെത്തിയ മരക്കൊമ്പ് ശരത്തിനെ ഒരുവശത്തേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama