go

ഉരുൾപൊട്ടൽ ഭീഷണിയിൽ ചെങ്ങര കൊട്ടാവുമല

malappuram-chengara-kottavumalai
ചെങ്ങര കൊട്ടാവുമലയിൽ വിള്ളലുണ്ടായ നിലയിൽ.
SHARE

മഞ്ചേരി∙ ചെങ്ങര കൊട്ടാവുമലയിൽ ഉരുൾപൊട്ടൽ ഭീഷണി. 60 കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദേശം നൽകി. ജിയോളജിസ്റ്റ് ഇന്ന് സ്ഥലം സന്ദർശിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് റവന്യു അധികൃതർ പറഞ്ഞു.  ഇന്നലെയാണ് ഭൂമിയിലെ വൻവിള്ളൽ ശ്രദ്ധയിൽപെട്ടത്. മഴവെള്ളം വിള്ളലിൽ ഇറങ്ങുന്നത് ദുരന്തത്തിന് വഴിവച്ചേക്കാം.

വിള്ളലിനൊപ്പം ഏതാനും  ഭാഗത്ത് മണ്ണ് ഇടിഞ്ഞിട്ടുണ്ട്. 10 വർഷം മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലമാണ് ഇത്. അന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിയിരുന്നു.  കൊട്ടാവുമലയുടെ അടിഭാഗത്ത് ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാംപ് തുടങ്ങുന്നത് പരിഗണനയിലാണ്. പ്രദേശത്തുകാരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു. ഡപ്യൂട്ടി തഹസിൽദാർ എം .മുകുന്ദന്റെ നേതൃത്വത്തിൽ റവന്യു അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama