go

നിശ്ശബ്ദത പുതച്ച് കവളപ്പാറ

malappuram-news
കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുന്നിടത്ത് കാണപ്പെട്ട കാറിന്റെ ഭാഗം. ചിത്രം:മനോരമ
SHARE

കവളപ്പാറ ∙ നിശ്ശബ്ദത പുതച്ചിരിക്കുകയാണ് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപുകൾ. നേരിൽ കണ്ടതും പിന്നീട് കേട്ടുകൊണ്ടിരിക്കുന്നതും ദുരന്തവാർത്തകൾ മാത്രമാകുമ്പോൾ അങ്ങനെ ആകാതിരിക്കുന്നതെങ്ങനെ. ഉരുൾവന്നു മൂടിയ ഭൂദാനം കോളനിക്കു സമീപത്തെ ക്യാംപിലുള്ളവർക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല. നാളെയെക്കുറിച്ചു ചോദിച്ചാൽ കണ്ണു നിറയുന്നു. കവളപ്പാറയ്ക്കു പുറത്തുള്ള ക്യാംപുകളിൽ ബലി പെരുന്നാൾ പ്രമാണിച്ച് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ബിരിയാണി വിതരണമൊക്കെയുണ്ടായിരുന്നെങ്കിലും ഇവിടം ബഹളമൊഴിഞ്ഞുനിന്നു.

malappuram-news
നിലമ്പൂർ ഭൂദാനം കവളപ്പാറ മുത്തപ്പൻകുന്നിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ. ചിത്രം: ടി.പ്രദീപ് കുമാർ ∙ മനോരമ

രാവിലത്തെ ഉപ്പുമാവിനോടോ ഉച്ചയ്ക്കു വിളമ്പിയ ഊണിനോടോ ആർക്കും പരിഭവമില്ല.  ക്യാംപുകളിലൊന്നും അവശ്യസാധനകളുടെ അപര്യാപ്തതയെന്ന പരാതി ഉയരുന്നില്ല. ഏറ്റവും കൂടുതൽ പേരുള്ള പൂളപ്പാടം മദ്രസയിലും പോത്തുകൽ കാതോലിക്കേറ്റ് എച്ച്എസ്എസിലുമുള്ളവരെ കാണാൻ ബന്ധുക്കളെത്തുന്നുണ്ട്. മഴ മാറിയതിനാൽ ക്യാംപുകളിൽനിന്നു പലരും വീടിരുന്ന ഇടങ്ങളിലേക്കു മടങ്ങിത്തുടങ്ങി. പല വീടുകളുടെയും അവസ്ഥ മോശമാണ്. സാധനങ്ങൾ മുഴുവൻ നശിച്ചു. ഇനിയെങ്ങോട്ടു പോകുമെന്ന ചോദ്യമാണ് പല മുഖങ്ങളിലും. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama