go

നൂതന സംവിധാനം ഉപയോഗപ്പെടുത്തണം: ഉമ്മൻചാണ്ടി

malappuram-oommen-chandy
മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടി മൂന്നുപേർ മരിച്ച സ്ഥലം സന്ദർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും മടങ്ങുമ്പോൾ എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെ കണ്ടപ്പോൾ. പി.ഉബൈദുല്ല എംഎൽഎ സമീപം. ചിത്രം: മനോരമ
SHARE

എടക്കര ∙ ഭൂദാനം കവളപ്പാറയിലെ ഉരുൾപൊട്ടൽ പ്രദേശത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യത്തിന്റെ പക്കലുള്ള നൂതന സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ഉമ്മൻചാണ്ടി.രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിലും ഒന്നിച്ചുനിന്ന് ഇതിനെ നേരിടേണ്ട സമയമാണിതെന്നും അദ്ദേഹം പറ‍ഞ്ഞു.

ഭൂദാനം കവളപ്പാറയിലെ ദുരന്തപ്രദേശം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ അദ്ദേഹം ആശ്വസിപ്പിച്ചു. ഉരുൾപൊട്ടലുണ്ടായ പാതാറും പാലം ഒലിച്ചുപോയ കൈപ്പിനിക്കടവും സന്ദർശിച്ചു. ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, ആര്യാടൻ ഷൗക്കത്ത്, വി.എ.കരീം. വി.എസ്.ജോയ്, ഇ.മുഹമ്മദ് കുഞ്ഞി എന്നിവരും കൂടെയുണ്ടായിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama