go

മഴക്കെടുതി: ഇടപാടുകാർക്ക് സൗകര്യം ഒരുക്കി എസ്ബിഐ

SHARE

മലപ്പുറം∙ മഴക്കെടുതിയും തുടർച്ചയായ അവധികളും ബാങ്കിങ് പ്രവർത്തനങ്ങളെ ബാധിച്ചതിനാൽ ഇടപാടുകാർക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി എസ്ബിഐ അധികൃതർ അറിയിച്ചു. തകരാറിലായ എടിഎം മെഷീനുകൾ  ഉടൻ പ്രവർത്തന സജ‌്‍ജമാക്കാൻ സാങ്കേതിക വിദഗ്‍ധര‍ുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. എസ്ബിഐ ശാഖകളോടു ചേർന്നുള്ള എല്ലാ എടിഎം മെഷീനുകളിലും പണം ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു.

ഉൾനാടുകളിലുള്ള എടിഎമ്മുകളിൽ പണം ലഭ്യമല്ലെങ്കിൽ ബാങ്ക് ശാഖകളോടു ചേർന്നുള്ള എടിഎമ്മുകൾ ഉപയോഗിക്കാം. കച്ചവട സ്ഥാപനങ്ങൾ, പെട്രോൾ ബാങ്കുകൾ തുടങ്ങിയവയിലുള്ള എസ്ബിഐ പിഒഎസ് മെഷീനുകളിൽനിന്ന് രണ്ടായിരം രൂപ വരെ പിൻവലിക്കാവുന്നതാണ്. ജില്ലയിൽ ആയിരത്തി മുന്നൂറോളം പിഒഎസ് മെഷീനുകളുണ്ട്. 

വിവിധ ഭാഗങ്ങളിലായി അറുപതോളം കസ്‍റ്റമർ സർവീസ് പോയിന്റുകളുണ്ട്. ഇവ മുഖേന പണം അടയ്ക്കാനും പിൻവലിക്കാനും കഴിയും. മിനി എടിഎമ്മുകളും ഉണ്ട്. പ്രളയക്കെടുതിയിൽ എസ്ബിഐ എടിഎം കാർഡുകൾ നഷ്‍ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താലും മൊബൈലിൽ എസ്ബിഐയുടെ യോനോ ആപ്പ് ഡൗൺ ലോഡ് ചെയ്‌ത് യോനോ കാഷ് വഴി പുതിയ പിൻ നമ്പർ ഉണ്ടാക്കിയാൽ ഈ നമ്പർ വഴി എടിഎം മെഷീനുകളിൽനിന്നു പണം പിൻവലിക്കാം.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama