go

ചുരം പാതയിൽ കുടുങ്ങിയ വാഹനങ്ങളെ പുറത്തെത്തിച്ചു

malappuram-lorry
ഉരുൾപൊട്ടലിനെ തുടർന്ന് നാടുകാണി ചുരത്തിൽ കുടുങ്ങിയ ലോറി.
SHARE

എടക്കര ∙ ഉരുൾപൊട്ടലിനെ തുടർന്ന് നാടുകാണി ചുരം പാതയിൽ കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിച്ചു. 2 കെഎസ്ആർടിസി ബസും ഒരു തമിഴ്നാട് ട്രാൻസ്പോർട്ട് ബസും 2 കാറും ഒരു ലോറിയുമാണ് സംസ്ഥാന അതിർത്തിക്കും തേൻപാറയ്ക്കും ഇടയിൽ കുടുങ്ങിയിരുന്നത്. നാടുകാണി ഭാഗത്തേക്കാണ് വാഹനങ്ങളെത്തിച്ചത്.

ചുരം പാതയിൽ കേരളത്തിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലെ ഗതാഗത തടസ്സം നീക്കാനുള്ള പ്രവൃത്തി ഇന്നലെ ആരംഭിച്ചിട്ടുണ്ട്. വലിയ പാറകൾ വന്നടിഞ്ഞത് പൊട്ടിച്ചു നീക്കം ചെയ്യണം. ഇതിനു ദിവസങ്ങളോളം വേണ്ടി വരുമെന്നാണ് പറയുന്നത്. ഇതിനുപുറമേ റോഡ് പൂർണമായും തകർന്ന സ്ഥലങ്ങളിൽ പുനർനിർമാണം നടത്താനും സമയമെടുക്കും. മരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് ചുരം പാത സന്ദർശിക്കുന്നുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama