go

ദുരന്തവും ടൂറിസമാക്കി ചിലർ; രക്ഷാപ്രവർത്തനത്തിന് തടസ്സം

kavalappara-landslide-area
SHARE

പോത്തുകല്ല് ∙ ഉരുൾപൊട്ടലുണ്ടായ ഭൂദാനം കവളപ്പാറയിലേക്കുള്ള സന്ദർശകരുടെ പ്രവാഹം രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞതോടെ ‌പാലുണ്ട– മുണ്ടേരി റോഡിൽ വരെ ഗതാഗതം തടസ്സപ്പെട്ടു.  പാലുണ്ടയിലും ഞെട്ടിക്കുളത്തും പനങ്കയത്തും ഗതാഗതം നിയന്ത്രിക്കാൻ പൊലീസും നാട്ടുകാരും പാടുപ്പെട്ടു.

പനങ്കയം പാലത്തിനു മുന്നോട്ട് വാഹനങ്ങൾ വിടുന്നില്ല. സന്നദ്ധ പ്രവർത്തനത്തിനെത്തുന്നവരുടെ വാഹനങ്ങൾ മാത്രമേ കവളപ്പാറയിലേക്ക് വിടുന്നുള്ളൂ. സന്ദർശകരെത്തുന്ന വാഹനങ്ങൾ കാരണം മൃതദേഹവുമായെത്തുന്ന ആംബുലൻസുകൾക്ക് വരെ തടസ്സം നേരിടുന്നുണ്ട്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama