go

ജില്ലയിൽ വാഹനഗതാഗതം സാധാരണ നിലയിലേക്ക്

483121702
SHARE

മലപ്പുറം∙ കാലവർഷം കനത്ത പ്രഹരമേൽപിച്ച ജില്ലയിൽ ഇന്നലെയോടെ വാഹന ഗതാഗതം സാധാരണ നിലയിലേക്ക്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് മിക്ക സർവീസുകളും പുനരാരംഭിച്ചു. സ്വകാര്യ ബസുകള‍ും സർവീസ് നടത്തി. യാത്രക്കാരുടെ കുറവ് ഉൾപ്പെടെയുള്ളതിനാൽ ചില മേഖലകളിൽ സ്വകാര്യ ബസുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു.

ഗതാഗത തടസ്സങ്ങൾ കാരണം കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്നുള്ള നിലമ്പൂർ–ഊട്ടി ബസ് സർവീസ് മാത്രമാണ് മുടങ്ങിയത.് അരീക്കോട് മേഖലയിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തി. അരീക്കോട്–മുക്കം റൂട്ടിൽ പത്തനാപുരം പാലത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലമ്പൂർ മേഖലയിൽ ചുരുക്ക‍ം ചില വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തിയത്. കോട്ടയ്‍‌ക്കലിൽനിന്ന് വിവിധ ഭാഗത്തേക്ക് കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama