go

പ്രളയക്കലിയിൽ എല്ലാം നഷ്ടപ്പെട്ട് ബാബു

malappuram-babu
പൊന്നാനി ഇൗശ്വരമംഗലം പോരോത്ത് ബാബു പ്രളയശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ.
SHARE

പൊന്നാനി ∙ ദുരിതാശ്വാസ ക്യാംപിൽനിന്നു വീട്ടിലേക്കു തിരിച്ചെത്തിയപ്പോൾ ബാബുവിന്റെ വീട്ടിൽ അവശേഷിച്ചത് മകൻ ശ്രീഹരിയുടെ ഫോട്ടോമാത്രം. കഴിഞ്ഞ പ്രളയത്തിൽ തകർന്ന വീട് സുമനസ്സുകളു‍ടെ സഹായംകൊണ്ടും കടംവാങ്ങിയും പുനർനിർമിച്ചതായിരുന്നു. വീണ്ടും എല്ലാം പ്രളയം തകർത്തു. ചെളിനിറഞ്ഞ് കിടക്കുന്ന വീടിനകത്തുനിന്നു മകന്റെ ഫോട്ടോ ചേർത്തുപിടിച്ച് ഇൗശ്വരമംഗലം പോരോത്ത് ബാബു പുറത്തിറങ്ങി. 

രോഗിയായ ഭാര്യയെ ചികിത്സിക്കാൻ മാർഗമില്ലാതെ ഏറെ ദുരിതമനുഭവിക്കുന്നതിനിടയിലാണ് ഭാരതപ്പുഴ കരകവിഞ്ഞ് വീട് പൂർണ്ണമായും വെള്ളത്തിലായത്. ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിടുമ്പോൾ മക്കളെയും ഭാര്യയെയും കൂട്ടി എങ്ങോട്ട് പോകുമെന്ന് അറിയില്ല. മാറിയുടുക്കാൻ വസ്ത്രങ്ങളില്ല. മക്കളുടെ സ്കൂൾ ബാഗും പുസ്തകങ്ങളും നശിച്ചു.

പനിബാധിച്ച മക്കളെ ക്യാംപിൽ നിന്ന് 2 തവണ ആശുപത്രിയിൽ കൊണ്ടുപോയി. വസ്ത്രങ്ങളും പാത്രങ്ങളും കിടക്കയും കട്ടിലും തുടങ്ങി എല്ലാം നശിച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്തും ഇതേ അവസ്ഥയായിരുന്നു.  ഉപജീവനത്തിനായി അലങ്കാര പക്ഷികളെ വളർത്തിയിരുന്നെങ്കിലും അതും ചത്തൊടുങ്ങി. വീട്ടിലേക്കുള്ള നടവഴിയിൽവരെ മുട്ടിനൊപ്പം ചെളിനിറഞ്ഞ് കിടക്കുകയാണ്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama