go

ലിനുവിനെ അവഗണിക്കുന്നതായി സമൂഹമാധ്യമങ്ങൾ

malappuram-linu-news
SHARE

മലപ്പുറം∙ ദുരിതാശ്വാസ ക്യാംപിൽ‍ നിന്ന് രക്ഷാപ്രവർത്തനത്തിനു പോയപ്പോൾ ജീവൻ നഷ്ടപ്പെട്ട ലിനുവിനെ സർക്കാർ അവഗണിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പരാതി ഉയരുന്നു.  കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീ‍പം പൊന്നത്ത് ലിനുവിനെ വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തനത്തിനിടെ കാണാതായത്.ശനിയാഴ്ച ലിനുവിന്റെ ശരീരം  കണ്ടെടുത്തു. 

ലിനുവിന്റെ കുടുംബം താമസിക്കുന്ന ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ ക്യാംപിൽ ഞായറാഴ്ച  പൊതുദർശനത്തിനുവച്ച ശേഷമാണ് സംസ്കാരം നടത്തിയത്.  അന്ന് ലിനുവിന്റെ കഥ മനോരമ പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ  ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ ലിനുവിനെ കുറിച്ച് പരാമർശിക്കാത്തത് സേവാഭാരതി പ്രവർ‍ത്തകനായതിനാലാണ് എന്നാണ് ആരോപണം.

തിങ്കളാഴ്ച വി.കെ.സി.മമ്മദ്കോയ എംഎൽഎ ദുരിതാശ്വാസ ക്യാംപിലെത്തി ലിനുവിന്റെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിച്ചിരുന്നു.  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ജില്ലാ നേതാക്കൾക്കൊപ്പം ലിനുവിന്റെ വീട്ടിലെത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ലിനു ഈ പ്രളയത്തിൻറെ കണ്ണീരോർമ്മയെന്ന് മന്ത്രി തോമസ് ഐസക്ക് ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ലിനുവിന്റെ കുടുംബത്തിന് ആശ്വാസവുമായി മമ്മൂട്ടിയും ഉണ്ണിമുകുന്ദനുമടക്കമുള്ള താരങ്ങളും എത്തി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ പങ്കുച്ചേർന്നത്. ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിച്ചാണ് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama