go

മകനെ രക്ഷിച്ചശേഷം പിതാവ് മരണത്തിന് കീഴടങ്ങി

malappuram-abdul-razzak
അബ്ദുൽ റസാഖ്
SHARE

തിരൂർ ∙ വെള്ളക്കെട്ടിൽ വീണ മകനെയും ഭാര്യാസഹോദരന്റെ മകനെയും രക്ഷപ്പെടുത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തിരുനാവായ അജിതപ്പടി സ്വദേശി അബ്ദുൽ റസാഖ് (45) ആണ് മരിച്ചത്.  റസാഖും കുടുംബവും സൗത്ത് പല്ലാറിലെ ഭാര്യാസഹോദരന്റെ വീട്ടിലായിരുന്നു താമസം.

മകൻ അലാവുദ്ദീനും ഭാര്യാസഹോദരന്റെ മകൻ നിഹാലും വെള്ള‌ക്കെട്ടിനു സമീപം നിൽക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. റസാഖ് ഉടൻ തന്നെ രണ്ടുപേരെയും രക്ഷപ്പെടുത്തി. ഇതിനിടെ കുഴഞ്ഞുവീണ റസാഖിനെ ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ നസീറ. മറ്റുമക്കൾ: സഹദിയ, അമീൻ, സലാഹുദ്ദീൻ

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama