go

അതിജീവനത്തിന് പിച്ചവച്ച് തീരം

malappuram-sea-attack
കടൽക്ഷോഭത്തിൽ തകർന്ന കാപ്പിരിക്കാട്–പാലപ്പെട്ടി ബീച്ച് റോഡ്.
SHARE

പൊന്നാനി ∙ പ്രളയം വരുത്തിയ നാശങ്ങളിൽനിന്നു വീണ്ടും ജീവിച്ചു തുടങ്ങാൻ തീരദേശം ഒരുങ്ങുന്നു. പ്രളയ ജലം കയറിയ വീടുകളെല്ലാം വൃത്തിയാക്കിത്തുടങ്ങി. ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്ന മുക്കാൽ ഭാഗം കുടുംബങ്ങളും വീടുകളിലേക്കു മടങ്ങി. ചെറിയ കേടുപാടുകൾ സംഭവിച്ചതും ചെളിനിറഞ്ഞതുമായ വീടുകളാണ് താമസയോഗ്യമാക്കുന്നത്. 

എന്നാൽ, ഇൗശ്വരമംഗലം മേഖലയിൽ കർമ റോഡിനരികിലുള്ള വീടുകളിൽ പലതും തകർച്ചയുടെ വക്കിലാണ്. ക്യാംപ് പിരിച്ചുവിട്ടാൽ എവിടെ പോകുമെന്ന ആശങ്കയിലാണ് പല കുടുംബങ്ങളും. 82 കുടുംബങ്ങൾ നിലവിൽ പൊന്നാനി എവി ഹൈസ്കൂളിലെ ക്യാംപിലുണ്ട്. ഇതിൽ ചില കുടുംബങ്ങൾക്ക് വീട് പുനർനിർമിച്ചാൽ മാത്രമേ രക്ഷയുള്ളൂ. സുമനസ്സുകളോ സർക്കാരോ സഹായിച്ചാൽ മാത്രമേ ഇവർക്ക് അന്തിയുറങ്ങാൻ വീടൊരുങ്ങുകയുള്ളൂ. 

വീടുകൾ കഴുകി വൃത്തിയാക്കുന്നതിന് സന്നദ്ധ സംഘടനകളും വിവിധ കൂട്ടായ്മകളും രംഗത്തുണ്ട്. വളർത്തു പക്ഷികൾ പലതും ചത്തൊടുങ്ങി. ആട്ടിൻ കൂടുകളും തൊഴുത്തും പലയിടത്തും തകർന്നു. ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്ന് പുഴ സാധാരണ നിലയിൽ ഒഴികിത്തുടങ്ങിയതാണ് പുഴയോരവാസികളുടെ ആശ്വാസം. ഇൗശ്വരമംഗലം മേഖലയിൽ നടവഴികൾ പലതും യാത്രായോഗ്യമല്ലാതായി. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama