go

വെള്ളിയാങ്കല്ല് റഗുലേറ്റർ: ഉപദേശം നൽകുമെന്ന് ഇ.ശ്രീധരൻ

malappuram-water-in-field
പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകൾ അതിരിടുന്ന പാത്തിക്കുഴി പാലത്തിന് അരികെ വയലിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം.
SHARE

തൃത്താല ∙ വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനു മെട്രോമാൻ ഇ.ശ്രീധരൻ സാങ്കേതിക ഉപദേശം നൽകും. പദ്ധതിയുടെ സാങ്കേതിക മികവു കൂട്ടുന്നതിനും അറ്റകുറ്റപ്പണികൾക്കും നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ജലവിഭവവകുപ്പിന് അദ്ദേഹം കൈമാറും. സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.ശ്രീധരന്റെ ഇടപെടലിനെ തുടർന്നു, ഷട്ടർ ഉയർത്താൻ നാവികസേന സന്നദ്ധമായെങ്കിലും ജലവിഭവവകുപ്പിന്റെ ശ്രമം കൊണ്ടു തന്നെ ഉയർത്തിയതിനാൽ വേണ്ടി വന്നില്ല. മഴയിൽ ഭാരതപ്പുഴ നിറഞ്ഞതോടെ ഷട്ടറുകൾ വേണ്ടത്ര ഉയർത്താൻ കഴിയാത്തതാണ് പട്ടാമ്പി, തൃത്താല മേഖലയിൽ പ്രളയക്കെടുതി രൂക്ഷമാക്കിയത്. ആകെയുള്ള 27 ഷട്ടറുകളിൽ 24 എണ്ണം ഇതുവരെ തുറന്നു. ഒരു ഷട്ടർ ഒലിച്ചുപോയി. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama