go

പ്രളയത്തിനും പിഴുതുമാറ്റാനാകാത്ത നന്മയായി ലിനു

malappuram-linu
ലിനുവിന് ആദരവായി തുണികൾ കൊണ്ട് പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പ്രവീൺകുമാർ സോപാനം ഒരുക്കിയ കൊളാഷ്.
SHARE

മഞ്ചേരി∙ ലിനൂ, നിന്നെ ഈ ലോകം മറക്കില്ല. സോപാനം പ്രവീൺ എന്ന ചിത്രകലാ അധ്യാപകന്റെ കൊളാഷ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുമ്പോൾ,  സ്വർഗത്തിലിരുന്നു നീ അതു കാണുന്നുണ്ടാകും. പ്രളയത്തിനും പിഴുതുമാറ്റാനാകാത്ത നന്മയായി നിന്നെ കാലം ഓർത്തു വയ്ക്കും. 

പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പ്രവീൺകുമാർ  കഴിഞ്ഞദിവസമാണ് കൊളാഷ് തയാറാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ലക്ഷത്തോളം പേരിലേക്ക് കൊളാഷ് എത്തി. രക്ഷാപ്രവർത്തനത്തിനിടെയാണ്  ഫറോക്ക് കുണ്ടായിത്തോട് തോണിച്ചിറ എരഞ്ഞിക്കാട്ടുപാലം പൊന്നത്ത് സുബ്രഹ്മണ്യന്റെ മകൻ ലിനു (34)മരിച്ചത്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama