go

ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഐഡിയൽ മുന്നേറ്റം

malappuram-athletic-1
കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഹൈജംപിൽ ആൽവിൻ തോമസ് (അണ്ടർ 16, താനൂർ കെയ്റോസ് അക്കാദമി) സ്വർണം നേടുന്നു.
SHARE

തേഞ്ഞിപ്പലം ∙ ജില്ലാ അത്‌ലറ്റിക് മീറ്റിൽ പതിനൊന്നാം വർഷവും കപ്പുയർത്താനുറച്ച് കടകശേരി ഐഡിയൽ ഇംഗ്ലിഷ് സ്കൂളിന്റെ (241.5 പോയിന്റ്) മുന്നേറ്റം. ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസ് ആണ് രണ്ടാമത് (192), പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്(65) ആണ് മൂന്നാമത്. പി.പി. ഫാത്തിമ (ഐഡിയൽ കടകശേരി), വി. മുഹമ്മദ് ആഷിഖ് (തിരൂർ ടിഎംജി) എന്നിവർ മീറ്റിലെ വേഗതാരങ്ങളായി.

malappuram-athletic-2
ലോങ് ജംപിൽ അജയ് അർജുൻ (അണ്ടർ 18, ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ്) സ്വർണം നേടുന്നു.

പ്രമുഖ അത്‌ലിറ്റ് ടിന്റു ലൂക്കയുടെ അനിയത്തി ക്രിസ്റ്റീന ലൂക്ക (അണ്ടർ 18– കടകശേരി ഐഡിയൽ) ഹൈജംപിൽ സ്വർണം നേടി. കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്കിൽ കായിക ഡയറക്ടറും ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. വി.പി.സക്കീർ ഹുസൈൻ പതാക ഉയർത്തിയതോടെയാണ് മീറ്റിന് തുടക്കമായത്. 5  വിഭാഗങ്ങളിലായി 118 ഇനങ്ങളിലാണ് മത്സരം. ഇന്ന് വൈകിട്ട് 4ന് ആണ് സമാപനം. 

malappuram-athletic-3
ലോങ് ജംപിൽ പി.എസ്. പ്രഭാവതി (അണ്ടർ 18, ഐഡിയൽ കടകശ്ശേരി) സ്വർണം നേടുന്നു.
MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama