go

പാലങ്ങളെ പ്രളയം കൊണ്ടുപോയി; ഒറ്റപ്പെട്ട് കത്തിക്കാടംപൊയിൽ

malappuram-murukanjiram
മുരുകാഞ്ഞിരം – എരുമമുണ്ട റോഡിലെ കത്തിക്കാടംപൊയിലിലെ പാലം തകർന്നനിലയിൽ.
SHARE

എടക്കര ∙ പ്രളയത്തിൽ പാലങ്ങൾ തകർന്നതോടെ പാതാർ കത്തിക്കാടംപൊയിലിലുള്ളവർ ദുരിതത്തിൽ. മുരുകാഞ്ഞിരം – എരുമമുണ്ട റോഡിൽ 150 മീറ്ററിനിടയിലുണ്ടായിരുന്ന 2 പാലങ്ങളാണ് പ്രളയത്തിൽ തകർന്നത്. കെഎസ്ആർടിസി ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന റൂട്ടാണിത്. ഇപ്പോൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും നിർവാഹമില്ലാത്ത സ്ഥിതിയാണ്.

പാലങ്ങൾക്കിടയിലുള്ള 20 കുടുംബങ്ങളാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. കമുകുതടി കൊണ്ട് താൽക്കാലിക പാലമൊരുക്കിയാണ് ഇപ്പോൾ സഞ്ചാരം. കുട്ടികൾക്കും പ്രായംചെന്നവർക്കും പുറത്തുവരാൻ കഴിയുന്നില്ല. പാലങ്ങൾ തകർന്ന് ഒരു മാസമായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama