go

പേടി മാറാതെ അതിരുവീട്ടിക്കാർ

malappuram-athiruveeti
ഉരുൾപൊട്ടൽ നാശം വിതച്ച പാതാർ അതിരുവീട്ടി പ്രദേശം.
SHARE

എടക്കര ∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും പാതാർ അതിരുവീട്ടിക്കാരുടെ ഭീതി മാറിയിട്ടില്ല. അതിരുവീട്ടി ജനവാസകേന്ദ്രത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഗർഭംകലക്കി മലയിൽ നിന്നുണ്ടായ ഉരു‍ൾപൊട്ടലാണ് അതിരുവീട്ടിയെ തകർത്തെറിഞ്ഞത്. പാതാ‍ർ പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർ പകൽസമയത്ത് ഇടയ്ക്ക് ഇവിടെ വന്നുനോക്കും. ഇതിനിടയിൽ മഴ കണ്ടാൽ അപ്പോൾത്തന്നെ തിരിച്ചുപോകും.

ഉരുൾപൊട്ടലുണ്ടായതിനു സമീപം പലയിടത്തായി മണ്ണിടിഞ്ഞു നിൽക്കുന്നതാണ് മലകയറിപ്പോയ നാട്ടുകാർ കണ്ടത്. അപകട സാധ്യതയുള്ളതിനാൽ മഴ മാറിയതിനു ശേഷമേ ഇവിടെ താമസിക്കാൻ പാടുള്ളൂവെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അതിരുവീട്ടിയിൽ ആദ്യം മണ്ണിടിച്ചിലുണ്ടായത്. അത് സ്വകാര്യ കൃഷിയിടത്തിൽ നിന്നായിരുന്നു.

ഇതിനെത്തുടർന്ന് ഇഴുകത്തോട് കരകവിഞ്ഞതിനാൽ എല്ലാവരും വീട് ഉപേക്ഷിച്ചു പോവുകയായിരുന്നു. ഇതിനുശേഷം രാത്രിയിലാണ് ഉരുൾപൊട്ടലുണ്ടായത്. നേരത്തേയുണ്ടായ മണ്ണിടിച്ചിലാണ് തങ്ങളുടെ ജീവൻ രക്ഷിച്ചതെന്നും അല്ലായിരുന്നുവെങ്കിൽ രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ എവിടേക്കും രക്ഷപ്പെടാൻ സാധിക്കാതെ പോകുമായിരുന്നുവെന്നും അതിരുവീട്ടിക്കാർ പറയുന്നു.

ഉരുൾപൊട്ടലിൽ‍ മുട്ടിപ്പാലം – അതിരുവീട്ടി റോഡിൽ ഇഴുകത്തോടിലുണ്ടായിരുന്ന പാലം ഒലിച്ചുപോയി. പുത്തൻവീട്ടിൽ ചന്ദ്രിക, വാകയിൽ രതീഷ്, സുരേഷ് വല്ലിക്കുഴിവേലിൽ, പ്ലാമൂട്ടിൽ സുധാകരൻ, ചെരക്കപ്പറമ്പിൽ രാജു, കണ്ണൻ കുളവൻ അരവിന്ദൻ തുടങ്ങിയവരുടെ വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടു. രാജുവിന് 1 ഏക്കർ 80 സെന്റ് കൃഷിഭൂമി ഉണ്ടായിരുന്നു. ഇപ്പോൾ 10 സെന്റ് മാത്രമേ അവശേഷിക്കുന്നുള്ളൂ.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama