go

ജീവൻ കൈയിൽ പിടിച്ച് കാളംതിരുത്തി

malappuram-kalam
കാളംതിരുത്തിയിലെ ചീർപ്പിങ്ങൽ പുഴ. സമീപത്തുള്ള റോഡും കാണാം.
SHARE

നന്നമ്പ്ര∙ കൊടിഞ്ഞി കാളംതിരുത്തി പ്രദേശം പ്രളയത്തിൽപെടാതിരിക്കാൻ മുൻകരുതലെടുക്കണമെന്നാവശ്യം ശക്തമാകുന്നു. പ്രദേശത്ത് മുന്നൂറോളം കുടുംബങ്ങളുണ്ട്. പ്രളയത്തെ തുടർന്ന് പ്രദേശം മുഴുവൻ വെള്ളത്തിലായതിനാൽ കുടുംബങ്ങൾ മുഴുവൻ ബന്ധുവീടുകളിലും ക്യാംപുകളിലുമായിരുന്നു. ചുറ്റുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട കാളംതിരുത്തി പ്രദേശം 2 പ്രളയത്തിലും മുങ്ങിയിരുന്നു. പ്രദേശത്തിന്റെ 2 ഭാഗം പുഴയും 2 ഭാഗം വയലുമാണ്.

കടലുണ്ടിപ്പുഴയുടെ കൈപ്പുഴയായ ചീർപ്പിങ്ങൽ പുഴയിൽനിന്ന് വെള്ളം കയറുന്നതാണ് ദുരിതത്തിനു കാരണം. പ്രദേശവും തൊട്ടടുത്ത പയ്യോളി, പാലാ പാർക്ക് പ്രദേശങ്ങളിലും ഇതോടൊപ്പം വെള്ളം കയറുന്നുണ്ട്. ചീർപ്പിങ്ങൽ ഷട്ടറിനു സമീപത്ത് പുഴയ്ക്ക് ഭിത്തിയില്ലാത്തതും പുഴയുടെ അതേ ഉയരത്തിലാണ് പ്രദേശമെന്നതിനാലുമാണ് പുഴയിൽ ജലനിരപ്പ് അൽപം ഉയരുമ്പോഴേക്കും പ്രദേശത്തേക്ക് വെള്ളം കയറുന്നത്. ഇതിനു പരിഹാരമായി പുഴയോരഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂടാതെ, പുഴയിൽ നിന്നുള്ള വെള്ളം തോ‌ട്ടുംപുറം തോട്ടിലൂടെ പറമ്പുകളിലേക്ക് കയറുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമായി തോട്ടിൽ ഷട്ടർ നിർമിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം പഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാനിച്ച് കലക്ടർക്ക് സമർപ്പിച്ചതായി പ്രസിഡന്റ് പനയത്തിൽ മുസ്തഫ പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama