go

ഷെൽറ്റർ ഫോർ നിലമ്പൂർ: മലയത്തിന്റെ ജാലവിദ്യാ പര്യടനം തുടങ്ങി

malappuram-shelter
‘ഷെൽറ്റർ ഫോർ നിലമ്പൂർ’ എന്ന മാജിക് പ്രദർശനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആർ.കെ.മലയത്തിനോടൊപ്പം നിലമ്പൂർ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് മാജിക് അവതരിപ്പിച്ചപ്പോൾ. മലപ്പുറം ഡിവൈഎസ്പി പി.പി.ഷംസു സമീപം.
SHARE

മലപ്പുറം ∙ പ്രളയ ദുരിതമനുഭവിക്കുന്ന നിലമ്പൂരിന്റെ പുനരുദ്ധാരണത്തിനായി മജിഷ്യൻ ആർ.കെ.മലയത്തിന്റെ നേതൃത്വത്തിൽ ഷെൽറ്റർ ഫോർ നിലമ്പൂർ മാജിക് പ്രദർശനത്തിനു തുടക്കമായി. നിലമ്പൂർ നഗരസഭയുടെയും നിലമ്പൂർ വികസന സമിതിയുടെയും സഹകരണത്തോടെ നടക്കുന്ന മാജിക് പ്രദർശനത്തിന്റെ ഉദ്ഘാടനം മലപ്പുറം ഡിവൈഎസ്പി പി.പി.ഷംസ് നിർവഹിച്ചു. നിലമ്പൂർ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വേദിയിൽനിന്നും സദസ്സിൽനിന്നും സമാഹരിച്ച ചെറിയ നോട്ടുകൾ മജിഷ്യൻ ജാലവിദ്യയാൽ നൂറു രൂപയുടെ നോട്ടുകെട്ടുകളാക്കി മാറ്റിയായിരുന്നു ദൗത്യത്തിന്റെ ഉദ്ഘാടനം.

കഴിഞ്ഞ വർഷം മാജിക് നിർത്തി മാന്ത്രികദണ്ഡ് മകനു കൈമാറിയ മലയത്ത്, നാടിനു വേണ്ടി വീണ്ടും മാന്ത്രികത്തൊപ്പി അണിയുകയായിരുന്നു. നാളെ മലപ്പുറം നഗരത്തിലെ തെരുവുകളിൽ മലയത്ത് ജാലവിദ്യ അവതരിപ്പിക്കും. തുടർന്ന് കേരളത്തിലും വിദേശത്തുമുള്ള വിവിധ നഗരങ്ങളിലും സ്ഥാപനങ്ങളിലും ‘ഷെൽറ്റർ ഫോർ നിലമ്പൂർ’ അവതരിപ്പിക്കും. അവതരിപ്പിക്കുന്ന സ്ഥലങ്ങളിലെ മജിഷ്യൻമാരെക്കൂടെ സഹകരിപ്പിക്കും. പിരിഞ്ഞുകിട്ടുന്ന തുക വീടു നഷ്ടപ്പെട്ടവർക്കു വീടുവയ്ക്കാൻ നൽകും. ചടങ്ങിൽ ബാബുരാജ് കോട്ടക്കുന്ന്, അഹമ്മദ് കുട്ടി കാപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama