go

കൃത്രിമക്കൈ ഉപയോഗിച്ച് ബാസിലിന്റെ വേഗക്കുതിപ്പ്

malappuram-basil
മുഹമ്മദ് ബാസിൽ
SHARE

തേഞ്ഞിപ്പലം ∙ മുഹമ്മദ് ബാസിലിന്റെ വെങ്കല മെഡലിന് സ്വർണത്തെക്കാൾ തിളക്കമുണ്ട്. വലതുകൈ മുട്ടിനു താഴെ ഇല്ലാതെ ജനിച്ച ബാസിൽ കൃത്രിമക്കൈ ഉപയോഗിച്ച് കുതിപ്പിന് കരുത്തു പകർന്നാണ് ജില്ലാ അത്‌ലറ്റിക് മീറ്റിൽ 100 മീറ്ററിൽ (അണ്ടർ 16) വെങ്കലം നേടിയത്. വെളിയങ്കോട് ഉമരി ഇംഗ്ലിഷ് സ്കൂൾ വിദ്യാർഥിയാണ്. കൃത്രിമക്കൈ ഉപയോഗിച്ച് തുടങ്ങിയിട്ട് രണ്ടര വർഷമേ ആയുള്ളൂ. തവനൂർ കെ.വി.മുഹമ്മദ് അനസ് ആണ് കോച്ച്. പൊന്നാനി പള്ളപ്രം സിറാജുദ്ദീൻ– സീനത്ത് ദമ്പതികളുടെ മകനാണ്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama