go

വഴിയരികിൽ പെരുമഴകൊണ്ട് 5 കുടുംബങ്ങളിലെ 20 പേർ

Malappuram News
ചിയാനൂർ പാടത്ത് 5 കുടുംബങ്ങൾ താമസിക്കുന്നതിനു സമീപത്തെ അഴുക്കുചാൽ
SHARE

ചങ്ങരംകുളം ∙ സംസ്ഥാന പാതയിൽ ചിയാനൂർ പാടത്ത് 45 വർഷമായി വഴിയരികിലെ ഷെഡിൽ താമസിക്കുന്നത് 5 കുടുംബങ്ങളിലെ 11 കുട്ടികളടക്കം 20 പേർ. പല തവണ അധികൃതർക്ക് വീടിനുള്ള അപേക്ഷ നൽകിയെങ്കിലും നടപടികൾ ആയില്ല. കരിങ്കല്ലിൽ അമ്മിയും ഉരലും നിർമിച്ചു നൽകിയാണ് ഇവർ ആദ്യകാലങ്ങളിൽ ജീവിച്ചിരുന്നത്. യന്ത്രങ്ങൾ വ്യാപകമായതോടെ ജീവിതം വഴിമുട്ടി, വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണികൊണ്ടും നാട്ടുകാരുടെ സഹായം കൊണ്ടുമാണ് ജീവിതം മുന്നോട്ടു പോകുന്നത്.

വഴിയരികിലെ മാലിന്യം നിറഞ്ഞ അഴുക്കുചാലിനു സമീപമാണ് കുടുംബങ്ങൾ രോഗ ഭീതിയിൽ കഴിയുന്നത്. 2 വർഷം മുൻപ് 5 വയസ്സുകാരൻ പനി ബാധിച്ചു മരിച്ചിരുന്നു.വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗുണശേഖരന്റെയും വസന്തയുടെയും കുടുംബത്തിനു ലഭിച്ചത് സമ്പന്നർക്ക് അനുവദിക്കുന്ന റേഷൻ കാർ‍ഡ്. വീട് വൈദ്യുതീകരിച്ചത് എന്ന് രേഖപ്പെടുത്തിയതു കൊണ്ട് ആവശ്യത്തിന് മണ്ണെണ്ണപോലും ലഭിക്കുന്നില്ല. സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങിയ ഇൗ കുടുംബങ്ങൾക്ക് സുരക്ഷിത താമസമാണ് ആദ്യമൊരുക്കേണ്ടത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama