go

കാരുണ്യത്തിന്റെ പൊന്നോണമായി ഭിന്നശേഷിക്കാരുടെ ആഘോഷം

Malappuram News
തിരൂർ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഓണാഘോഷത്തിലെ വടംവലി മത്സരം.
SHARE

തിരൂർ ∙ ഫാത്തിമമാതാ ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ചേർത്തുപിടിച്ച് ഒരുക്കിയ ആഘോഷം കാരുണ്യത്തിന്റെ പൊന്നോണമായി.  വിദ്യാർഥികൾ, കിൻഷിപ് ഫൗണ്ടേഷൻ റിഹാബിലിറ്റേഷൻ കേന്ദ്രത്തിലെ ഭിന്നശേഷിക്കാർ, സ്നേഹ വീട്ടിലെ വയോജനങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചേർന്ന് പൂക്കളം തീർത്തു. തുടർന്ന് എല്ലാവരും ചേർന്ന്  ഓണപ്പാട്ടുകൾ പാടി. വീൽചെയർ റേസ്, ബലൂൺ പൊട്ടിക്കൽ, ഉറിയടി, വടംവലി, കസേര കളി മത്സരങ്ങൾ ആവേശമായി.

ഓണപ്പുടവ വിതരണവും നടന്നു. നഗരസഭാധ്യക്ഷൻ കെ.ബാവഹാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.ദിലീപ് ആധ്യക്ഷ്യം വഹിച്ചു. വികാരി ഫാ. മനോജ് പ്ലാക്കൂട്ടം, സിഐ ടി.പി.ഫർഷാദ്, തഹസിൽദാർ ടി.മുരളി, പ്രിൻസിപ്പൽ ജോസഫ് ജോർജ്, സിസ്റ്റർ ടെസി ആന്റോ, സിസ്റ്റർ എൽസി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിൽ ദുരിതാശ്വാസ നിധിയിലേക്ക് പിടിഎയുടെ നേതൃത്വത്തിൽ സമാഹരിച്ച അര ലക്ഷം രൂപ തഹസിൽദാർക്ക് കൈമാറി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama