go

16 കിലോമീറ്റർ റോഡല്ല; കുഴി

Malappuram News
പൊന്നാനി–ചാവക്കാട് ദേശീയപാതയിലെ എടക്കഴിയൂരിൽ റോഡ് തകർന്ന നിലയിൽ.
SHARE

വെളിയങ്കോട് ∙ പൊന്നാനി–ചാവക്കാട് ദേശീയപാത തകർന്നതോടെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്. തെക്കൻ കേരളത്തെയും വടക്കൻ  കേരളത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത പൊന്നാനി–  ചാവക്കാട് വരെയുള്ള 16 കിലോമീറ്റർ റോഡാണ് മഴയിൽ തകർന്ന് ഗതാഗത യോഗ്യമല്ലാതായത്. വെളിയങ്കോട് മുതൽ മണത്തല പള്ളിവരെ ചെറുതും വലുതുമായി നാനൂറിലേറെ കുഴികളാണുള്ളത്. എടക്കഴിയൂർ മുതൽ മണത്തല വരെ റോഡ് പൂർണമായും തകർന്ന് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്.

കുഴികളിൽ ചെറിയ വാഹനങ്ങൾ വീണ് ഒട്ടേറെ പേരാണ് പരുക്കേറ്റ് ചികിത്സ തേടിയത്. റോഡിലെ കുഴികൾ കാരണം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയുന്നില്ല. കുഴികളിൽ വീണ് ദിവസവും ബസുകൾ വർക‌്ഷോപ്പിൽ കയറിയിറങ്ങേണ്ടി വരികയാണ്. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ദിവസങ്ങൾക്ക് മുൻപ് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു. റോഡ് നന്നാക്കാമെന്ന് ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും റോഡ് പണി ആരംഭിച്ചില്ലെങ്കിൽ സമരം നടത്താനുള്ള നീക്കത്തിലാണ് ബസ് തൊഴിലാളികൾ.

ഉപവാസം ഇന്ന്

പാലപ്പെട്ടി ∙ തകർന്ന പൊന്നാനി–ചാവക്കാട് ദേശീയ പാത നന്നാക്കാത്തതിനെതിരെ  പ്രതിഷേധിച്ച് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി  ഇന്ന് പാലപ്പെട്ടിയിലെ ദേശീയപാതയോരത്ത് ഉപവാസം നടത്തും. രാവിലെ 9ന്  കെപിസിസി സെക്രട്ടറി പി.ടി.അജയ്മോഹൻ ഉദ്ഘാടനം ചെയ്യും.

റോഡിലെ കുഴി: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്ക്

കുറ്റിപ്പുറം ∙ റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്കിട്ട ബൈക്കിനു പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികരായ 2 പേർക്കു പരുക്ക്. കുമ്പിടി സ്വദേശികളായ അബ്ദുൽ സലാം (26), റജീബ് (25) എന്നിവർക്കാണ് പരുക്കേറ്റത്. നിർത്താതെ പോയ കാർ പിന്നീട് ഉടമ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തിച്ചു. തിരൂർ റോഡിലെ വലിയ കുഴികൾ തുടർച്ചയായി അപകടങ്ങൾക്കിടയാക്കുന്നുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama