go

സൂപ്പർ സ്റ്റാർ നേന്ത്രൻ മെഗാ സ്റ്റാർ ഉപ്പേരി

Malappuram News
SHARE

മലപ്പുറം∙ വിഭവസമൃദ്ധമായ സദ്യയൊരുക്കാൻ വിഭവങ്ങൾ തേടി ആളുകൾ എത്തിയതോടെ ഓണവിപണി ഉഷാറായി. പച്ചക്കറികളും നേന്ത്രക്കായയും വറുത്തുപ്പേരിയും അതിവേഗത്തിലാണു വിറ്റുപോകുന്നത്. അത്തം തുടങ്ങിയതോടെ തന്നെ നേന്ത്രക്കായയുടെ വിൽപനയിൽ ഉണർവു വന്നിരുന്നു. പഴുത്തതിനൊപ്പം തന്നെ പച്ചക്കായയ്ക്കും വൻ ഡിമാൻഡാണ്. നേന്ത്രപ്പഴത്തിന് 50 രൂപ മുതൽ 80 രൂപ വരെയാണ് ഇന്നലത്തെ നിരക്ക്. വില ഇനിയും കൂടാനാണു സാധ്യത. ഒരാഴ്ച മുൻപ് 35 രൂപയായിരുന്നു വില.

ഓണം അടുത്തതോടെയാണ് 50 കടന്നത്. നാടൻ നേന്ത്രപ്പഴത്തിന് വില 60 രൂപയ്ക്കടുത്താണ്. പച്ചക്കായയ്ക്കു വില 40 രൂപ. നാടൻ കായയാണെങ്കിൽ 45 രൂപ വരും. പ്രളയത്തെ തുടർന്നു നാടൻ കുലകളുടെ വരവു കുറഞ്ഞതോടെ ലഭ്യമായ ഇടത്തു നിന്നു കുലകളെത്തിച്ചു മാർക്കറ്റിൽ നേന്ത്രപ്പഴ വിപണി കൊഴുക്കുന്നുണ്ട്. ഉപ്പേരിയിലെ പ്രധാനിയായ വറുത്തകായയ്ക്കു കിലോഗ്രാമിന് 260 രൂപ മുതൽ 300 രൂപ വരെയാണ് വില. വെളിച്ചെണ്ണ വില നോക്കിയാൽ വിലയിൽ വലിയ കയറ്റമില്ല.

വെളിച്ചെണ്ണയിൽ പൊരിച്ചെടുത്താൽ മാത്രമേ വറുത്ത കായയ്ക്ക് രുചിയുണ്ടാകൂവെന്ന് മലപ്പുറത്തെ ചിപ്സ് നിർമാണത്തൊഴിലാളിയായ സക്കീർ ഹുസൈൻ പറയുന്നു. ശർക്കരയും ജീരകവും ഏലപ്പൊടിയുമെല്ലാം ചേർത്തുണ്ടാക്കുന്ന ശർക്കര ഉപ്പേരിക്കു കിലോയ്ക്കു 240 മുതൽ 260 രൂപ വരെയാണ് വില. സദ്യയിലെ പ്രധാനിയായതിനാൽ വില നോക്കാതെ ആവശ്യക്കാർ വാങ്ങാനെത്തുന്നുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama