go

മുണ്ടക്കടവിന് സഹായവുമായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ

Malappuram News
കരുളായി വനത്തിൽ പ്രളയം നാശംവിതച്ച മുണ്ടക്കടവ് കോളനിയിലേക്കുള്ള സഹായവുമായി തിരുവനന്തപുരം വിഴിഞ്ഞത്തെ സിന്ധുയാത്ര മാതാ ലത്തീൻ പള്ളി ഭാരവാഹികൾ എത്തിയപ്പോൾ.
SHARE

നിലമ്പൂർ ∙ പ്രളയത്തിൽ 64 കുടുംബങ്ങൾക്കു വീട് നഷ്ടമായ കരുളായി വനത്തിലെ മുണ്ടക്കടവ് കോളനിയിൽ തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് മത്സ്യത്തൊഴിലാളികളുടെ സഹായം. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ബോട്ടുകളുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് സിന്ധുയാത്ര മാതാ ലത്തീൻ പള്ളി ഭാരവാഹികളുടെ നേതൃത്വത്തിൽ ഇന്നലെ ഉൾക്കാട്ടിലെ മുണ്ടക്കടവിലെത്തിയത്. 8 ലക്ഷം രൂപയുടെ സഹായം കൈമാറി. വീടുകൾ തകർന്നടിഞ്ഞതിനെത്തുടർന്ന് നായകൾക്കൊപ്പം നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കിടന്നുറങ്ങുന്ന കുട്ടികളുടെ ദൃശ്യമുൾപ്പെടെയുള്ള വാർത്ത മനോരമ ന്യൂസ് ചാനലിലും മലയാള മനോരമയിലും കണ്ടാണ് വിഴിഞ്ഞം സ്വദേശികൾ സഹായവുമായി എത്തിയത്.

6.7 ലക്ഷം രൂപയ്ക്കുള്ള ചെക്കും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമാണ് കൈമാറിയത്. ഫാ. ജസ്റ്റിൻ ജൂഡിന്റെ നേതൃത്വത്തിലാണ് സംഘം 10 കിലോമീറ്റർ കാട്ടുപാത താണ്ടി കോളനിയിലെത്തിയത്. ഊരിലെ വനാവകാശ കമ്മിറ്റിയുടെ പേരിലാണ് ചെക്ക് കൈമാറിയതെന്ന് ഫാ. ജസ്റ്റിൻ ജൂഡിൻ പറഞ്ഞു. ഊരുകൂട്ടത്തിന്റെ താൽപര്യപ്രകാരം പൊതു ആവശ്യങ്ങൾക്ക് പണം ഉപയോഗപ്പെടുത്താനാണ് തീരുമാനം. വാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളും സന്നദ്ധസംഘടനകളും മുണ്ടക്കടവ്, പുലിമുണ്ട കോളനികളിൽ സഹായമെത്തിക്കുന്നുണ്ട്. ഇടവക ഭാരവാഹികളായ ശ്രീമുത്തപ്പൻ, എം.എ.ജോണി, സിൽവദാസ്, ഷൈജു, ഹാംലെറ്റ്, കാർബറ്റ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama