go

കവളപ്പാറ: പുനരധിവാസം ഒരു വർഷത്തിനകം

Malappuram News
കവളപ്പാറ ദുരന്തത്തിൽ‍ മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായധനം വിതരണം ചെയ്യാനെത്തിയ മന്ത്രി കെ.ടി.ജലീൽ പോത്തുകല്ല് സിറ്റി ടവറിലെ ദുരിതാശ്വാസ ക്യാംപിൽ കുടുംബങ്ങൾക്കൊപ്പം.
SHARE

എടക്കര  ∙ കവളപ്പാറ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഒരു വർഷത്തിനുളളിൽ നടപ്പാക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. കവളപ്പാറയിൽ അവരെങ്ങനെ താമസിച്ചിരുന്നോ എന്നതുപോലെ അയൽ‍വാസികളും ബന്ധുക്കളുമെല്ലാം അടുത്തുണ്ടാകുന്ന വിധത്തിൽ ഒരിടത്തായിരിക്കും പുനരധിവാസം. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായധന വിതരണം പോത്തുകല്ല് സിറ്റി ടവറിലെ ദുരിതാശ്വാസ ക്യാംപിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

സർക്കാരിന്റെ സഹായധനം ഉപയോഗപ്പെടുത്തി കൂട്ടായ ശ്രമത്തിലൂടെ വളരെ നല്ലനിലയിൽ തന്നെ പുനരധിവാസം നടപ്പാക്കാൻ സാധിക്കും. ഇതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിച്ചു വരികയാണ്. പുനരധിവാസത്തിനൊപ്പം കുടുംബങ്ങൾക്ക് തൊഴിൽ പരിശീലനവും നൽകും. ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി സർക്കാർ ഉടനെ ഉത്തരവിറക്കും. ഇതിനു ശേഷം ഇവരുടെ ആശ്രിതർക്കും സഹായധനം നൽകും. ഉരുൾപൊട്ടലിലും പ്രളയത്തിലും വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസികളുടെ പുനരധിവാസത്തിന് വനം വകുപ്പ് സ്ഥലം നൽകാൻ‍ തയാറായിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

സഹായധനം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കും

സർക്കാർ സഹായധനം ലഭിച്ചവരുടെ പേര് വിവരങ്ങൾ ഉൾപ്പെടുന്ന പട്ടിക വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും പ്രസിദ്ധീകരിക്കും. ആർക്കെല്ലാം സഹായധനം ലഭിച്ചെന്ന് അറിയാൻവേണ്ടിയാണിത്. സഹായധനം ലഭിക്കാൻ ആളുകളെ ക്യൂ നിർത്തുന്ന ഏർപ്പാടില്ല. ഇവരുടെ അക്കൗണ്ടിലേക്ക് തുക എത്തിക്കും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama