go

പൊടിപൊടിച്ച് എടപ്പാൾ പൂരാട വാണിഭം

Malappuram News
എടപ്പാൾ അങ്ങാടിയിൽ പൂരാട വാണിഭത്തിനായി എത്തിച്ച കാഴ്ചക്കുലകൾ.
SHARE

എടപ്പാൾ ∙ പഴമയുടെ പ്രൗഢി വിളിച്ചോതി എടപ്പാൾ അങ്ങാടിയിൽ പൂരാട വാണിഭം ആഘോഷിച്ചു.വാണിഭത്തിലെ പ്രധാന ആകർഷണമായ കാഴ്ചക്കുലകളുടെ വിൽപനയും ഇന്നലെ ആരംഭിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നാടൻ കുലകളുടെ വരവ് കുറഞ്ഞെങ്കിലും മറ്റിടങ്ങളിൽ നിന്നുള്ള കുലകളുടെ വരവ് വാണിഭത്തിന്റെ പകിട്ട് നിലനിർത്തി. കിലോയ്ക്ക് 80 രൂപയായിരുന്നു ഇന്നലത്തെ വില. എടപ്പാൾ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പൂരാട വാണിഭം വിവിധ പരിപാടികളോടെ ആഘോഷിച്ചത്.

പെ‍‍ാറൂക്കര, പഴയ ബ്ലോക്ക്, തലമുണ്ട, ഉദിനിക്കര തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്ന് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നാടൻ കലാ പ്രകടനങ്ങളോടെയുള്ള വരവുകൾ നടന്നു.പൂരാട വാണിഭവും മതനിരപേക്ഷതയുമെന്ന വിഷയത്തിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബിജോയ് ഉദ്ഘാടനം ചെയ്തു. കേരള പരസ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ഒരുക്കിയ നിശ്ചല ദ‍ൃശ്യവും പൂരാട വാണിഭത്തിന് പകിട്ടേകി. വാണിഭം ഇന്നു സമാപിക്കും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama