go

സീനത്തിന്റെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

Malappuram News
മുജീബ്
SHARE

നിലമ്പൂർ∙  കരുളായി കളംകുന്ന് മങ്ങാട്ടുത്തൊടിക സീനത്ത് പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ് കണ്ടെത്തി. ഭർത്താവ് ചെമ്പൻ മുജീബിനെ (40) പൂക്കോട്ടുംപാടം എസ്ഐ രാജേഷ് അയോടൻ അറസ്റ്റ്  ചെയ്തു. വീട്ടിലെ കിടപ്പുമുറിയിൽ 6ന് രാത്രി 1.30ന് ആണ് സീനത്തിനെ തീ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടത്. സീനത്ത്  തീ കൊളുത്തി മരിച്ചതായാണ് മുബീബ് അയൽവാസിയെ ഫോണിൽ വിളിച്ചറിയിച്ചത്. എന്നാൽ അന്വേഷണത്തിനിടെ പൊലീസ് ചോദ്യം ചെയ്തപ്പോൾ  കുറ്റം സമ്മതിക്കുകയായിരുന്നു.

മയക്കത്തിലായിരുന്ന സീനത്തിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം മുറിയുടെ വാതിൽ പുറത്തു നിന്നു കയർകൊണ്ടു ബന്ധിക്കുകയും അടുത്ത മുറിയിൽ നിന്ന് മണ്ണെണ്ണയിൽ മുക്കിയ തുണിയിൽ തീ കത്തിച്ച് ഭിത്തിയുടെ മുകളിലൂടെ ദേഹത്തേക്ക് എറിയുകയായിരുന്നെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama