go

ശരത്തിന് പാണക്കാട് തങ്ങൾ കുടുംബം നിർമിച്ചുനൽകുന്ന വീടിന് കുറ്റിയടിച്ചു

malappuram-onam-gift
പൊന്നോണ സമ്മാനം... മലപ്പുറം കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ വീടുതകർന്ന് അമ്മയും ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട ശരത്തിനു പാണക്കാട് തങ്ങൾ കുടുംബം പട്ടർക്കടവിൽ നിർമിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമം ശരത്തിന്റെ സാന്നിധ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.
SHARE

മലപ്പുറം ∙ കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ വീടും കുടുംബാംഗങ്ങളെയും നഷ്ടമായ ശരത്തിന് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ ഓണസമ്മാനം; 6 സെന്റ് ഭൂമിയും അതിലൊരു വീടും. പാണക്കാട് പട്ടർക്കടവിലെ ഭൂമിയിൽ 6 മാസം കൊണ്ട് വീടൊരുക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. വീടിന് അദ്ദേഹം കുറ്റിയടിച്ചു. മലപ്പുറം മുണ്ടുപറമ്പ് ചാത്തംകുളം ശരത്തിന്റെ കുടുംബത്തിൽ അച്ഛൻ സത്യനും സഹോദരൻ സജിനും മാത്രമാണ് ഇനിയുള്ളത്. ഓഗസ്റ്റ് 8ന് ഉച്ചയ്ക്കാണ് കോട്ടക്കുന്നിന്റെ വടക്കേ ചെരുവിൽ ഉരുൾപൊട്ടി ശരത്തിന്റെ വീട് മൂടിയത്.

അമ്മ സരസ്വതി (45), ഭാര്യ ഗീതു (21), മകൻ ഒന്നരവയസ്സുകാരൻ ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ കണ്ടെടുത്തു. ശരത്തിനുള്ള തങ്ങൾ കുടുംബത്തിന്റെ ഓണസമ്മാനമായാണ് വീട് നൽകുന്നതെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. വ്യവസായി ആരിഫ് കളപ്പാടനാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭ്യർഥനയെത്തുടർന്ന്, കണ്ണായ സ്ഥലത്തെ ഭൂമിയിൽനിന്ന് 6 സെന്റ് വിട്ടുകൊടുത്തത്. ഹുസൈൻ ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

പി.കെ.കുഞ്ഞാലിക്കുട്ടി എംപി, പി.ഉബൈദുല്ല എംഎൽഎ, നാസർ അബ്ദുൽഹയ്യ് ശിഹാബ് തങ്ങൾ, സാദിഖലി തങ്ങൾ, അബ്ബാസലി തങ്ങൾ, ബഷീറലി തങ്ങൾ, മുനവ്വറലി തങ്ങൾ, റഷീദലി തങ്ങൾ, ഹമീദലി തങ്ങൾ, എ.പി.ഉണ്ണിക്കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama