go

നാടുകാണി: ചെറുവാഹനങ്ങൾക്ക് പോകാൻ‍ 2 ദിവസത്തിന് അകം റോഡ് തുറക്കാൻ നീക്കം

malappuram-thenpara
ചുരത്തിലെ തേൻപാറയിൽ പാറകൾ പൊട്ടിച്ചു നീക്കി ഒരുവശത്ത് വഴിയൊരുക്കിയപ്പോൾ.
SHARE

എടക്കര ∙ നാടുകാണി ചുരത്തിലെ പാറകൾ നീക്കംചെയ്യൽ അവസാനഘട്ടത്തിൽ. ചെറുവാഹനങ്ങൾക്ക് പോകാൻ 2 ദിവസത്തിനകം റോഡ് തുറക്കാ‍ൻ നീക്കം. തേൻപാറ ഭാഗത്താണ് പാറകൾ പൊട്ടിച്ചു മാറ്റുന്നത്. ഒരുവശത്തിലൂടെ വാഹനങ്ങൾക്ക് പോകാൻ സൗകര്യത്തിൽ പാറകൾ നീക്കം ചെയ്തു കഴിഞ്ഞു. ഇവിടെ 100 മീറ്ററോളം റോഡ് യാത്രായോഗ്യമാക്കേണ്ടതുണ്ട്. ഇതിന് 2 ദിവസം വേണ്ടി വരും.

മണ്ണിടിച്ചിലിൽ വിവിധയിടങ്ങളിൽ വന്നു പതിച്ച പാറകളും മണ്ണും പൂർണമായും മാറ്റിയതിനു ശേഷം റോഡ് തുറന്നാൽ മതിയെന്ന നിലപാടായിരുന്നു മരാമത്ത് അധികൃതർക്ക്. എന്നാൽ ഓണാഘോഷം കണക്കിലെടുത്ത് ചെറുവാഹനങ്ങൾക്കെങ്കിലും പോകാൻ‍ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഇതിനുള്ള നീക്കം നടത്തുന്നത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama