go

ഓണത്തിരക്കിൽ കവളപ്പാറ ദുരിതാശ്വാസ ക്യാംപും

malappuram-kavalapara
കവളപ്പാറ ദുരന്തത്തെ തുടർ‍ന്ന് പോത്തുകല്ല് സിറ്റി പാലസിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുട്ടികൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയ പരിപാടിയിൽ നിന്ന്.
SHARE

പോത്തുകല്ല് ∙ ദുരന്തത്തെ അതിജീവിച്ച് കവളപ്പാറ ദുരിതാശ്വാസ ക്യാംപിൽ ഓണാഘോഷത്തിന്റെ തിരക്കാണ്. പൂക്കളും തീർത്തും വിവിധ കലാപരിപാടികൾ നടത്തിയും ഇന്നലെ ഉത്രാടനാൾ ആഘോഷമാക്കി. കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവർഗ വകുപ്പുമായി സഹകരിച്ച് കുട്ടികളെ പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങൾ നടത്തി. സിനി– സീരിയൽ‍ താരം ദേവേന്ദ്രനാഥ് നേതൃത്വം നൽകി. ഇന്ന് പോത്തുകല്ല് ഫ്രൻഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഒരുക്കിയിട്ടുണ്ട്.

സിറ്റി ടവർ ഓഡിറ്റോറിയത്തിലെ ക്യാംപിലേക്ക് ഓണസമ്മാനങ്ങളുമായി വിവിധ സംഘടനകളും വ്യക്തികളുമെത്തുന്നുണ്ട്. ഉരുൾപൊട്ടലും പ്രളയവും തകർത്ത പോത്തുകല്ലിലെ വിവിധ പ്രദേശങ്ങൾ ഓണാഘോഷത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അമ്പുട്ടാൻപൊട്ടി നവയുവ വായനശാലയുടെ നേതൃത്വത്തി‍ൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പുട്ടാൻപൊട്ടി, വെളുമ്പിയംപാടം വാർഡുകളിലെ ആളുകളെ പങ്കെടുപ്പിച്ച് ഓണാഘോഷം നടത്തി.

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ, വൈസ് പ്രസിഡന്റ് സജ്ന സ്കറിയ, വാർഡ് അംഗം കെ.റുബീന തുടങ്ങിയവർ പ്രസംഗിച്ചു. ആയിരത്തോളം പേർക്ക് ഓണസദ്യ ഒരുക്കിയിരുന്നു. മുണ്ടേരി അപ്പൻകാപ്പ് ആദിവാസി കോളനിയിലും ഓണാഘോഷം നടത്തി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama