go

വെൽക്കം മാവേലി ബ്രോ...

malappuram-maveli
മലപ്പുറം കുന്നുമ്മൽ വീ ആർ വൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയിൽ നിന്ന്. ചിത്രം: മനോരമ
SHARE

മലപ്പുറം∙ അമിത ആഘോഷങ്ങളില്ലെങ്കിലും പ്രളയക്കെടുതിക്കു ശേഷമെത്തിയ ഓണം കുറവുകളില്ലാതെ നടത്താൻ ആഘോഷ കമ്മിറ്റികളും സന്നദ്ധ സംഘടനകളും. ഓണക്കിറ്റുകളും സഹായവും എത്തിച്ചും പ്രളയബാധിതരുടെ ഒപ്പം നിന്നും കാരുണ്യത്തിന്റെ ഓണം കൂടിയായി ഇത്തവണത്തേത്. ക്ലബ്ബുകളുടെയും സന്നദ്ധസംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ആഘോഷ പരിപാടികളും നടത്തി.

ജില്ലാ ആസ്ഥാനത്തും ഇന്നലെ വിവിധ ഓണാഘോഷ പരിപാടികൾ നടത്തി. കണ്ണത്തുപാറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ ഓണാഘോഷത്തിന്റെ ഭാഗമായി കലമുടയ്ക്കൽ മത്സരം നടത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ള ഒട്ടേറെ‌പ്പേരാണ് മത്സരത്തിനെത്തിയത്.കോട്ടപ്പടി നമ്പീശൻ കോളനി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മിഠായി പെറുക്കൽ മത്സരം നടത്തി, മലപ്പുറം കുന്നുമ്മൽ വീ ആർ വൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാവേലിയുടെ ടൗൺ സന്ദർശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പല ക്ഷേത്രങ്ങളിലും കാഴ്ചക്കുല സമർപ്പണവുമുണ്ടായിരുന്നു. കോട്ടക്കുന്നിലെ ഉരുൾപൊട്ടലിനെ തുടർന്ന് മലപ്പുറം നഗരസഭാ മുൻ അധ്യക്ഷൻ കെ.പി.മുസ്തഫയുടെ വീട്ടിൽ താമസിക്കുന്നവർക്കായും ഓണാഘോഷം നടത്തി. 9 കുടുംബങ്ങളിലെ 39 പേരാണ് ഇവിടെ കഴിയുന്നത്. നഗരസഭാ കൗൺസിലർ വിനോദ് കല്ലിടുമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama