go

'വിവാഹം കലക്കി ക്യാപ്സ്യൂൾ' പരീക്ഷിച്ച് യുവാക്കൾ; സംഘർഷമാകുന്ന തമാശ

Crackers
SHARE

തിരൂർ ∙ ദുർഗന്ധം പരത്തുന്ന വസ്തുക്കൾ പരീക്ഷിച്ചുള്ള യുവാക്കളുടെ തമാശസംഘർഷങ്ങൾക്ക് ഇടയാക്കുന്നു. തിരൂരിലെ ഗൾഫ് മാർക്കറ്റിൽ ലഭിക്കുന്ന 60 രൂപ വിലയുള്ള വസ്തുവാണ് വില്ലൻ. ഇത് എറിഞ്ഞു പൊട്ടിക്കുന്നതോടെ പ്രദേശത്ത് അസഹനീയമായ ദുർഗന്ധം പരക്കും.

കഴിഞ്ഞദിവസം ഓണാഘോഷ പരിപാടിക്കിടെ 2 പാരലൽ കോളജുകളിൽ ഇത്തരത്തിലുള്ള പരീക്ഷണം നടത്തിയ വിദ്യാർഥികളെ മറ്റുള്ളവർ കയ്യേറ്റം ചെയ്തു. വിവാഹം ഉൾപ്പെടെ പല വിരുന്നുകളും ‘കലക്കാൻ’ യുവാക്കൾ ഇത്തരത്തിൽ ശ്രമം നടത്തിയത് തിരൂരിൽ സംഘർഷങ്ങൾക്ക് ഇടയാക്കിയിരുന്നു. പടക്കം പൊട്ടിക്കുന്നതിനൊപ്പം ദുർഗന്ധം പരത്തുന്ന വസ്തുവിന്റെ ഉപയോഗവും തടയാൻ നടപടി വേണമെന്ന് ഓഡിറ്റോറിയം ഉടമകൾ ആവശ്യപ്പെട്ടു.

ലഹരി വിപണി സജീവം 

ലഹരി സ്റ്റിക്കർ മുതൽ വിവാഹം കലക്കി ക്യാപ്സ്യൂൾ വരെ തിരൂരിലെ ചൈനാ മാർക്കറ്റിൽ വിൽക്കുന്നതായി ആക്ഷേപം. തിരൂരിൽ വ്യാപകമായ ഇത്തരം കച്ചവടങ്ങൾ പരിശോധിച്ച് നിയന്ത്രിക്കാൻ നടപടി വേണമെന്ന് ആവശ്യം. നാവിന് അടിയിൽ ഒട്ടിച്ചാൽ ഏറെ നേരം ലഹരി ലഭിക്കുന്ന സ്റ്റിക്കർ, അടപ്പ് തുറന്ന് തുമ്പ് കടിച്ചാൽ പൂസാകുന്ന പേന, വിവിധ തരം ലഹരി മിഠായികൾ തുടങ്ങിയവ വിപണിയിൽ ലഭിക്കുന്നുണ്ട്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama