go

അഞ്ചുടി കൊലപാതകം: വാൾ കണ്ടെടുത്തു

Crime Scene | Representational image
SHARE

താനൂർ ∙ അഞ്ചുടിയിലെ ലീഗ് പ്രവർത്തകൻ കെ.പി.ഇസ്ഹാഖ് കൊലക്കേസിൽ ഒരു ആയുധംകൂടി കണ്ടെടുത്തു. കനോലി കനാലിനു സമീപത്തെ പറമ്പിലെ വിറകുപുരയിൽ ഒളിപ്പിച്ച ഇരുമ്പുവാളാണ് കണ്ടെടുത്തത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിലൊരാളായ ഏനിന്റെപുരയ്ക്കൽ മുഹമ്മദ് ഷെഫീറുമായി പൊലീസ് നടത്തിയ തിരച്ചിലിലാണ് ആയുധം കിട്ടിയത്. നേരത്തേ 2 വാൾ, ഒരു ഇരുമ്പു പൈപ്പ്, ഒരു മഴു എന്നിവ കണ്ടെത്തിയിരുന്നു.   രക്തക്കറ പുരണ്ട വസ്ത്രങ്ങളും കിട്ടിയിരുന്നു. ഈയിടെ അറസ്റ്റിലായ 4 പ്രതികളെ ഇന്നലെയാണ് കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. ഇവരുമായി കൂടുതൽ തിരച്ചിൽ നടത്തുമെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിൽ നേരിട്ടു പങ്കുള്ള 2 പേരാണ് ഇനി പിടിയിലാകാനുള്ളത്.

ഒരു കോടി രൂപ ഇന്ന് കൈമാറും

മലപ്പുറം∙ താനൂർ അഞ്ചുടിയിൽ കൊലചെയ്യപ്പെട്ട മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിന്റെ കുടുംബത്തിനു മുസ്‌ലിം യൂത്ത് ലീഗ് സമാഹരിച്ച ഒരു കോടി രൂപ ഇന്ന് കൈമാറും. വൈകിട്ട് 5ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ താനൂരിൽ ഇസ്ഹാഖിന്റെ കുടുംബത്തെ തുക ഏൽപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർ അറിയിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama