go

വെറുക്കപ്പെട്ട ഭരണാധികാരിയായി പിണറായി മാറി: ആര്യാടൻ

malappuram-aryadan-muhammed
വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറത്തു സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിനെ ഷാൾ അണിയിക്കുന്നു. കെപിസിസി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ്, ഡിസിസി സെക്രട്ടറി പി.എ.മജീദ്, കെപിസിസി സെക്രട്ടറി വി.എ.കരീം, ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് തുടങ്ങിയവർ സമീപം. ചിത്രം: മനോരമ
SHARE

മലപ്പുറം ∙ വാളയാർ പെൺകുട്ടികളുടെ മരണം സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ഉപവാസ സമരം നടത്തി. ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ പൊലീസ് നയം ഘടകകക്ഷികൾ പോലും അംഗീകരിക്കുന്നില്ലെന്ന് ആര്യാടൻ പറഞ്ഞു.

വെറുക്കപ്പെട്ട ഭരണാധികാരിയായി പിണറായി വിജയൻ മാറി. നിരപരാധികൾക്കെതിരെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കില്ലെന്നും ആര്യാടൻ പറഞ്ഞു.ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെപിസിസി ഭാരവാഹികളായ ഇ.മുഹമ്മദ് കുഞ്ഞി, കെ.പി.അബ്ദുൽ മജീദ്, വി.എ.കരീം, ആര്യാടൻ ഷൗക്കത്ത്, മഹിളാ കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഫാത്തിമ റോഷ്ന, പി.സി.വേലായുധൻകുട്ടി, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക്‌ പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് സി.ഹരിദാസ് ഇളനീർ നൽകി ഉപവാസം അവസാനിപ്പിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama