go

മൂടൽമഞ്ഞ്: വിമാനങ്ങൾ തിരിച്ചുവിട്ടു

Karipur Airport
SHARE

കരിപ്പൂർ ∙ ശക്തമായ മൂടൽമഞ്ഞിനെത്തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങാനാകാതെ 5 വിമാനങ്ങൾ കൊച്ചിയിലേക്കു തിരിച്ചുവിട്ടു. പുലർച്ചെ 3.30നും 5.40നും ഇടയിൽ കരിപ്പൂരിൽ ഇറങ്ങേണ്ട ഷാർജയിൽനിന്നുള്ള എയർ അറേബ്യ, ബഹ്റൈനിൽനിന്നുള്ള ഗൾഫ് എയർ, അബുദാബിയിൽനിന്നുള്ള ഇത്തിഹാദ്, മസ്കത്തിൽനിന്നുള്ള ഒമാൻ എയർ, അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് എന്നീ വിമാനങ്ങളാണു കൊച്ചിയിലേക്കു തിരിച്ചുവിട്ടത്.

ഇവ രാവിലെ ഏഴിനും ഒൻപതിനു ഇടയിൽ കോഴിക്കോട് തിരിച്ചെത്തി. എയർ അറേബ്യ ഒഴികെയുള്ള വിമാനങ്ങൾ തുടർ സർവീസ് നടത്തി. എയർ അറേബ്യയുടെ പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞതിനാൽ സർവീസ് ഇന്നു പുലർച്ചെ ഒന്നരയിലേക്കു ക്രമീകരിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama