go

ഗൃഹനാഥന്റെ ദ‌ുര‌‌ൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

crime-representation
SHARE

കാളികാവ് ∙ അഞ്ചച്ചവിടി മൈലാടിയിലെ ഗൃഹനാഥന്റെ ദ‌ുര‌‌ൂഹ മരണവ‌ും ഭാര്യയ‌ുടെ തിരോധാനവും സംബന്ധിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെട‌ുത്ത‌ു. 2018 സെപ്‌റ്റംബർ 21ന് ആണ് മര‌ുദത്ത് മ‌ുഹമ്മദലി (49) മൈലാടിയിലെ സ്വന്തം വീട്ടിൽ ദ‌‌ുര‌ൂഹ സാഹചര്യത്തിൽ മരിച്ചത്. മരിച്ചതിന്റെ നാലാം ദിവസം ഭാര്യ ഉമ്മ‌ുൽ സാഹിറ പ്രായപ‌ൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെയ‌ും ക‌ൂട്ടി അപ്രത്യക്ഷമാവ‌ുകയായിര‌ുന്ന‌ു.

ഒര‌ു വർഷം കഴിഞ്ഞിട്ട‌ും പൊലീസിന് ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരണത്തിൽ സംശയം തോന്നിയ ബന്ധ‌ുക്കള‌ും നാട്ട‌ുകാര‌ും കാളികാവ് പൊലീസിന് പരാതി നൽകിയിര‌ുന്ന‌ു. സാധാരണ മരണമെന്ന നിലയിൽ സംസ്‌കരിച്ച മൃതദേഹം സെപ്റ്റംബർ 29 ന് പ‌ുറത്തെട‌ുത്ത് പോസ്‌റ്റ് മോർട്ടം ചെയ്‌ത‌ു. പോസ്‌റ്റ് മോർട്ടം റിപ്പോർട്ടിൽ വിഷാംശം അകത്ത് ചെന്നതായി കണ്ടെത്തി. ഇതെ തുടർന്ന് കാളികാവ് പൊലീസ് റജിസ്‌റ്റർ ചെയ്‌ത കേസ‌ുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്ക‌ുന്നത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama