go

‘പാഴ്സൽ’ തട്ടിപ്പിന് മണിമൂളിയിലും ശ്രമം

parcel
SHARE

എടക്കര ∙ സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന സൈനികർക്കെന്നു പറഞ്ഞ് പാഴ്സൽ ഭക്ഷണം ഓർഡർ ചെയ്ത് ഹോട്ടലുടമയുടെ അക്കൗണ്ടിൽനിന്നു പണം തട്ടാൻ മണിമൂളിയിലും ശ്രമം. എന്നാൽ, വണ്ടൂരിൽ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് മനോരമ ഇന്നലെ നൽകിയ വാർത്ത പണം നഷ്ടപ്പെടാതിരിക്കാൻ കാരണമായി.  ഇന്നലെ വൈകിട്ട് മൂന്നരയോടെ മണിമൂളിയിലെ മൾബറി പാഴ്സൽ കൗണ്ടറിലേക്ക് വിളിച്ചാണ് ഭക്ഷണത്തിന് ഓർഡർ ചെയ്തത്. 

1,200 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തു. പണം അക്കൗണ്ടിലേക്ക് നൽകാൻ എടിഎം കാർഡിന്റെ പടം അയച്ചു നൽകാൻ ആവശ്യപ്പെട്ടപ്പോഴാണ് കടയുടമ പത്രവാർത്തയെക്കുറിച്ച് ഓർത്തത്. കട ഉടമയെ വിശ്വസിപ്പിക്കാൻ വിക്രം വഗ്‌മർ എന്ന പട്ടാളക്കാരന്റെ ഐഡി കാർഡ് വാട്സാപ് ചെയ്തു കൊടുത്തിരുന്നു.  വണ്ടൂരിൽ പറഞ്ഞതിനു സമാനമായ കാര്യങ്ങളാണ് ഇവിടെയും പറഞ്ഞത്. ഹോട്ടൽ ഉടമ വഴിക്കടവ് പൊലീസിൽ വിവരം നൽകിയിട്ടുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama