go

ക്ലാസ് തുടങ്ങി 5 മാസം; യൂണിഫോം കിട്ടിയില്ല

kozhikode-school-uniform
SHARE

കൊണ്ടോട്ടി ∙ വിദ്യാലയങ്ങളിലെ അധ്യയന വർഷം 5 മാസം പിന്നിട്ടിട്ടും കൊണ്ടോട്ടി മേഖലയിലെ ആറായിരത്തോളം വിദ്യാർഥികൾക്ക് യൂണിഫോം ലഭിച്ചില്ല. സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായുള്ള സാങ്കേതികക്കുരുക്കാണു കാരണം. കൊണ്ടോട്ടി ഉപജില്ലയിൽ എയ്ഡഡ് സ്കൂളുകളിലെ 5 മുതൽ 8 വരെ ക്ലാസുകളിലെ 5,750 വിദ്യാർഥികൾക്കാണ് യൂണിഫോം ലഭിക്കാത്തത്. ഒരു വിദ്യാർഥിക്ക് ഒരു ജോടി യൂണിഫോമിന് 500 രൂപ വീതമാണു വിദ്യാലയങ്ങൾക്കു ലഭിക്കാനുള്ളത്.

സർക്കാർ ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണങ്ങളാണു തുക ലഭിക്കാത്തതിനു കാരണമായി പറയുന്നത്. 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഫണ്ട് അനുവദിക്കാൻ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ട്രഷറി വകുപ്പിലെ വാംസ് (വെയ്സ് ആൻഡ് മീൻസ് സിസ്റ്റം) അതോറിറ്റിയുടെ പ്രത്യേക അനുമതി വേണം. കൊണ്ടോട്ടി ഉപജില്ലയിലെ വിദ്യാർഥികൾക്കു മാത്രം കാൽക്കോടിയിലേറെ രൂപ ട്രഷറി വഴി ലഭിക്കേണ്ടതുണ്ട്.

സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ലഭിച്ച നിർദേശമനുസരിച്ച്, ‘വാംസ്’ അതോറിറ്റിയുടെ അനുമതിക്കായി ഓൺലൈനിൽ അപേക്ഷിച്ചു കാത്തിരിക്കുകയാണ്. അതോറിറ്റിയുടെ അനുമതി ലഭിച്ചാലേ വിദ്യാലയങ്ങൾക്കുള്ള യൂണിഫോം തുക ലഭിക്കൂ. ചില സാങ്കേതിക കാര്യങ്ങൾകൂടി മാത്രമേ പൂർത്തിയാകാനുള്ളൂ എന്നും ഉടൻ തുക ലഭ്യമാക്കാനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama