go

5 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല; സുമിത്തിന് അമ്മയെ തിരിച്ചുകിട്ടി

malappuram-sumith
തവനൂർ റെസ്ക്യൂ ഹോമിലെത്തിയ സുമിത് അമ്മ ബേബിലതയ്ക്കൊപ്പം.
SHARE

കുറ്റിപ്പുറം ∙ സുമിത് എന്ന സൈനികന്റെ കാത്തിരിപ്പ് വെറുതെയായില്ല. 5 വർഷം മുൻപ് കാണാതായ അമ്മയെ സുമിത് ഇന്നലെ തവനൂരിൽവച്ചു കണ്ടു. മകൻ തന്റെ മുന്നിലെത്തുമെന്ന് തവനൂർ റസ്ക്യുഹോമിലെ അന്തേവാസിയായ ബേബിലതയും ഒരിക്കൽപ്പോലും വിചാരിച്ചതല്ല. സന്തോഷവും സങ്കടങ്ങളും ഏറെനേരം പങ്കുവച്ചശേഷം സുമിത് വൈകിട്ടോടെ അമ്മയുമായി ഒഡിഷയിലേക്ക് വണ്ടികയറി. മഹാരാഷ്ട്രയിലെ ഗോണ്ഡിയ സ്വദേശിയായ ബേബിലത (53) 2014ൽ ആണ് തവനൂരിലെ റെസ്ക്യുഹോമിലെത്തുന്നത്.

ജോലി അന്വേഷിച്ച് നാടുവിട്ട മകൻ സുമിത്തിനെ തേടി ചെന്നൈയിലേക്ക് വണ്ടികയറിയ ബേബിലത വഴിതെറ്റിയാണ് കുറ്റിപ്പുറത്തെത്തിയത്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ ബേബിലതയെ പൊലീസാണ് അന്ന് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. സാമൂഹിക നീതിവകുപ്പിന് കീഴിലുള്ള തവനൂർ റെസ്ക്യുഹോമിലെ അന്തേവാസികളെ അതത് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ബേബിലതയ്ക്ക് മകൻ അടക്കമുള്ളവരെ തിരിച്ചുകിട്ടിയത്.

സാമൂഹിക നീതിവകുപ്പ് അധികൃതരുടെ ശ്രമഫലമായി ആഭ്യന്തരവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ബേബിലതയുടെ വീട്ടുകാരെ കണ്ടെത്തുന്നത്. ബേബിലതയെ കാണാനില്ലെന്ന് മഹാരാഷ്ട്ര പൊലീസിൽ പരാതിയുണ്ടായിരുന്നു. പൊലീസ് വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്. ജോലിതേടി നാടുവിട്ട സുമിത് 2 വർഷം മുൻപാണ് സൈന്യത്തിൽ ചേർന്നത്. ഒഡീഷയിലെ ക്യാംപിൽ ജോലിയെടുക്കുന്ന സുമിത്തിനെ കൂടാതെ 3 പെൺമക്കളുമുണ്ട് ബേബിലതയ്ക്ക്. അമ്മയെ കണ്ടെത്തിയ വിവരം പട്ടാള ക്യാംപിൽ റിപ്പോർട്ട് ചെയ്തശേഷം ഇരുവരും മഹാരാഷ്ട്രയിലെ സ്വന്തം വീട്ടിലേക്ക് തിരിക്കും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama