go

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ശിശുപരിപാലന കേന്ദ്രത്തിലേക്കു മാറ്റി

child
SHARE

മഞ്ചേരി∙ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 2 ദിവസം പ്രായമായ കുഞ്ഞിനെ മലപ്പുറം ശിശു പരിപാലന കേന്ദ്രത്തിലേക്കു മാറ്റി. ഭൂമിക കോഓർഡിനേറ്റർ വിവരം അറിയിച്ചതനുസരിച്ചു കുട്ടിയെ ജില്ലാ ബാലക്ഷേമ സമിതി മുൻപാകെ ഹാജരാക്കി. കുട്ടിയെ കണ്ടെത്തിയ സാഹചര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സമിതി പൊലീസിനു നിർദേശം നൽകി. 60 ദിവസത്തിനു ശേഷം ദത്തു നൽകുന്നതിനു കുട്ടിയുടെ വിവരങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ചൊവ്വാഴ്ചയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama