go

കലക്ടർ വാക്കു പാലിച്ചു; മുണ്ടേരിയിലെ ആദിവാസികൾക്ക് പാലമായി

പുതുവഴി... ചാലിയാറിൽ മുണ്ടേരി ഇരുട്ടുകുത്തി കടവിൽ നിർമിച്ച തൂക്കൂപാലത്തിലൂടെ സ്കൂൾ വിട്ട് കോളനിയിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ.
SHARE

എടക്കര∙ പറഞ്ഞ വാക്ക് പാലിച്ച് കലക്ടർ ജാഫർ മലിക് പാലം കടന്ന് കോളനിയിൽ എത്തി. പ്രളയത്തിൽ പാലം ഒലിച്ചു പോയതോടെ ചാലിയാറിന് അക്കരെ മുണ്ടേരി വനത്തിൽ ഒറ്റപ്പെട്ട കോളനികളിലെ ആദിവാസികൾക്ക് തൂക്കുപാലം നിർമിച്ചു നൽകുമെന്ന് പറഞ്ഞ വാക്കാണ് കലക്ടർ പാലിച്ചത്. 120 മീറ്റർ നീളത്തിൽ പാലം നിർമിക്കാൻ 6.5 ലക്ഷം രൂപയോളം ചെലവ് വന്നു. ഈ തുക ജില്ലയിലെ റവന്യു ജീവനക്കാരാണ് നൽകിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കലക്ടറും എഡിഎം എൻ.എം.മെഹറലിയും പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്.അഞ്ജുവും ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുണും നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതനും നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസും പോത്തുകല്ല് വില്ലേജ് ഓഫിസർ റെനി വർഗീസും അടങ്ങുന്ന സംഘം പാലത്തിലൂടെ നടന്ന് മറുകരയിൽ എത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതന്റെ നേതൃത്വത്തിലുള്ള പോത്തുകല്ല് പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തിയത്.

പുഞ്ചക്കൊല്ലിയിലും തൂക്കുപാലം പണിയും

 പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനിയിലെ ആദിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ പുഞ്ചക്കൊല്ലി കടവിൽ തൂക്കുപാലം നിർമിച്ചു നൽകുമെന്ന് കലക്ടർ ജാഫർ മലിക്. പുന്നപ്പുഴയ്ക്ക് പുഞ്ചക്കൊല്ലി കടവിലുണ്ടായിരുന്ന തൂക്കുപാലം പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama