go

മെഗാ സീരിയലായി ‘പൊളിക്കൽ നാടകം’

പൊന്നാനി അങ്ങാടിയിൽ അപകടാവസ്ഥയിലായ കെട്ടിടം.
SHARE

പൊന്നാനി  ∙  അങ്ങാടിയിൽ അപകടഭീഷണിയിലായ കെട്ടിടങ്ങൾ പൊളിക്കുന്ന കാര്യത്തിൽ നഗരസഭ ‘പൊളിക്കൽ നാടകം’ തുടരുന്നു. ഇന്നു പൊളിക്കും, നാളെ പൊളിക്കുമെന്ന് പറഞ്ഞ് നാടകം നീണ്ടുപോകുകയാണ്. കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ച് റോഡ് വീതികൂട്ടുന്ന കാര്യം എന്നെങ്കിലും നഗരസഭ നടപ്പാക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാരിപ്പോൾ. കെട്ടിടങ്ങൾ മഴയിലും കാറ്റിലും തകർന്നുവീഴുമ്പോൾ മാത്രമാണ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ നഗരസഭാധികൃതർ യോഗം വിളിച്ചുചേർക്കുന്നത്.

അങ്ങാടി വികസനത്തിനായി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ യോഗം ചേർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. തകർന്നുവീഴാൻ പാകത്തിൽ ഏറെ കെട്ടിടങ്ങളുണ്ട് അങ്ങാടി റോഡിന്റെ ഇരുഭാഗങ്ങളിലും. പലതവണ അപകടങ്ങളുണ്ടായപ്പോഴും തലനാരിഴയ്ക്കാണ് ആളപായമില്ലാത്ത രക്ഷപ്പെട്ടത്. അപ്പോഴെല്ലാം അങ്ങാടിയിലെ സുരക്ഷയ്ക്കായി ജനകീയ യോഗം വിളിച്ചു.

നഗരസഭയുടെ നാടകം കണ്ടുമടുത്ത നാട്ടുകാർ അങ്ങാടി വികസനത്തിന് ഇനി എന്തുചെയ്യണമെന്ന ആലോചന തുടങ്ങി. മാസങ്ങൾക്ക് മുൻപ് കെട്ടിടം തകർന്നു വീണപ്പോഴാണ് അവസാനമായി യോഗം വിളിച്ചത്. കെട്ടിടങ്ങളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്തു. ഇൗ നടപടിയും എങ്ങുമെത്തിയില്ല. അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ അകത്തേക്കു കടക്കാൻ വരെ ആളുകൾ ഭയക്കുമ്പോഴാണ് ഉറപ്പ് പരിശോധിക്കാനുള്ള ഉദ്യോഗസ്ഥരുടെ പരിശോധനാ നാടകങ്ങൾ അരങ്ങേറുന്നത്.

ചില കെട്ടിട ഉടമകളിൽനിന്ന് പണം കൈപ്പറ്റിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ഭരണ സമിതി അങ്ങാടിയിലെ വികസനത്തിന് തുരങ്കം വച്ചത്. ജനകീയ പിന്തുണ നഗരസഭയ്ക്ക് നൽകിയിട്ടും ഭരണസമിതി ചിലർക്ക് ഒത്താശ ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങാടി വികസനത്തിന് തടസ്സം നിന്നാൽ വികസനം നാട്ടുകാർ ഏറ്റെടുത്ത് നടത്തേണ്ടി വരും.  എം.പി.നിസാർ (നഗരസഭാ പ്രതിപക്ഷ നേതാവ്)

 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama